ആർ.ടി.പി.സി.ആർ ഇളവ്: യു.എ.ഇയെ ഉൾപ്പെടുത്തണമെന്ന് കെ.എം.സി.സി
text_fieldsദുബൈ: വിദേശരാജ്യങ്ങളിൽനിന്ന് ഇന്ത്യയിൽ എത്തുന്നവർക്ക് യാത്ര ഇളവ് നൽകിയവരുടെ പട്ടികയിൽ യു.എ.ഇയെയും ഉൾപ്പെടുത്തണമെന്ന് യു.എ.ഇ കെ.എം.സി.സി. പട്ടികയിൽനിന്ന് യു.എ.ഇയെ ഒഴിവാക്കിയ കേന്ദ്രസർക്കാർ നിലപാട് പ്രതിഷേധാർഹമാണ്.
82 രാജ്യങ്ങളിൽനിന്നുള്ളവർ എയർപോർട്ടിൽ ആർ.ടി.പി.സി.ആർ ഹാജരാക്കേണ്ടതില്ലെന്ന പുതുക്കിയ നിയമം യു.എ.ഇക്കുകൂടി ബാധകമാക്കണം. ഇതു സംബന്ധിച്ച് പ്രസിഡന്‍റ് പുത്തൂർ റഹ്മാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിനും സഹമന്ത്രി വി. മുരളീധരനും ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യക്കും കത്തയച്ചു.
യു.എ.ഇയിലെ ഭൂരിഭാഗം താമസക്കാരും വാക്സിൻ സ്വീകരിക്കുകയും കോവിഡ് വ്യാപനം നിയന്ത്രണവിധേയമാവുകയും ചെയ്ത സാഹചര്യത്തിൽ യു.എ.ഇയെ ഗ്രീൻ പട്ടികയിൽപെടുത്താത്തത് പ്രവാസികളോടുള്ള വിവേചനമാണെന്നും കത്തിൽ ചൂണ്ടിക്കാണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.