റബർ പ്ലാന്‍റ്
text_fieldsറബർ പ്ലാന്‍റ് തന്നെ പല വിധത്തിൽ ഉണ്ട്. നമ്മൾ സാധരണ കണാറുള്ളതിൽ പൂക്കൾ പിടിക്കാറില്ല. മനോഹരമായ പർപ്പിൾ കളറിലുള്ള പൂക്കൾ ഉണ്ടാകുന്ന ചെടിയാണിത്. ഇത് ഒരു വൈൻ പോലെയും കുറ്റിച്ചെടിയായും നമുക്ക് വളർത്തിയെടുക്കാം. ക്രിപറ്റോസ്റ്റിജിയ ഗ്രാൻഡിഫ്ലോറ എന്നാണ് ശാസ്ത്രീയ നാമം. റബർ വൈൻ എന്ന് സാധാരണ അറിയപ്പെടുന്നു. നല്ലൊരു അലങ്കാര ചെടിയാണ്. പൂക്കൾക്ക് അല്ലാമാണ്ട ചെടിയുടെ പൂക്കളുമായിട്ട് നല്ല സാമ്യം ഉണ്ട്. മഡഗാസ്കർ സ്വദേശം.
മിക്കവാറും എല്ലാ സമയത്തും പൂക്കളുണ്ട്. ഇതിന്‍റെ തണ്ടിലും ഇലയിലും പാൽ പോലെ തോന്നുന്ന ഒരു കറയുണ്ടാകും. ഈ കറയാണ് സാപ്. റബർ മരങ്ങളിൽ നിന്ന് കിട്ടുന്ന അതേ കറയാണ്. ലാറ്റക്സ് എന്ന് പറയും. ഗുണമേൻമയിലും തുല്യമാണ്. അതുകൊണ്ടാണ് ഇതിനെ റബർ പ്ലാന്‍റ് എന്ന് വിളിക്കുന്നത്. ഇത് സ്റ്റെം കട്ട് ചെയ്തും വളർത്താം. 5, 6 ഇഞ്ച് നീളത്തിൽ കട്ട് ചെയ്തെടുക്കുക. എന്നിട്ട് താഴെയുള്ള ഇലകൾ മുറിച്ചു മാറ്റുക. മുകളിലുള്ള രണ്ടു ഇലകൾ മാത്രം നിർത്തുക. അതിന്‍റെ കറ പോയ ശേഷം വെള്ളത്തിൽ ഇട്ടു വേര് പിടിപ്പിക്കാം. നല്ല ഈർപ്പമുള്ള സ്ഥലത്ത് വെക്കുക. വേര് വന്ന ശേഷം മാറ്റി നടാം.
ഇതിന്‍റെ വിത്ത് ഇട്ടും കിളിപ്പിക്കാം. സൂര്യപ്രകാശം നേരിട്ട് അടിക്കുന്നിടത്ത് വെക്കരുത്. ഇത് ഒരു ഔട്ട് ഡോർ പ്ലാന്‍റ് ആണ്. ബാൽക്കെണിയിലും വെക്കാം. ചാണക പൊടിയും ചകിരിച്ചോറ്, ഗാർഡൻ സോയിൽ എന്നിവ ചേർത്ത് നടാം. എൻ.പി.കെ ഉപയോഗിക്കാം. ഒന്നിടവിട്ട വെള്ളം ഒഴിക്കണം. നല്ലൊരു എയർ പ്യൂരിഫയൽ ആണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.