ഉമ്മുല്‍ഖുവൈന്‍ സര്‍ക്കാര്‍ വകുപ്പുകളുടെ ലയനത്തിന് ഉത്തരവിട്ട് ഭരണാധികാരി
text_fieldsഉമ്മുല്‍ഖുവൈന്‍: എമിറേറ്റിലെ നഗരാസൂത്രണ വകുപ്പ് മുനിസിപ്പാലിറ്റിയുമായി ലയിപ്പിച്ച് ഉമ്മുല്‍ഖുവൈന്‍ മുനിസിപ്പാലിറ്റിയെന്ന പേരില്‍ ഒരൊറ്റ ഭരണസ്ഥാപനമായി പുന$സംവിധാനിച്ച് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ഖുവൈന്‍ ഭരണാധിപനുമായ ശൈഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയുടെ ഉത്തരവ്.
2024/7 നമ്പര്‍ ഉത്തരവിലൂടെയാണ് വിവിധ മേഖലകളിൽ ഉമ്മുല്‍ഖുവൈനിന്റെ സ്ഥാനം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള പുതിയ പരിഷ്കരണം. നിലവിലെ മുനിസിപ്പാലിറ്റി തലവനായിരിക്കും പുതിയ സ്ഥാപനത്തിന്റെ അധ്യക്ഷനെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥരും ജീവനക്കാരും വ്യക്തിഗത പ്രകടനം വികസിപ്പിക്കാനും ഉപഭോക്തൃ സംതൃപ്തിയില്‍ ശ്രദ്ധയൂന്നണമെന്നും ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.