അജ്മാന് റണ്‍ അഞ്ചാം എഡിഷൻ ഇന്ന് അരങ്ങേറും
text_fieldsഅജ്മാന് വിനോദ സഞ്ചാര വകുപ്പ് വിവിധ സാമൂഹിക കൂട്ടായ്മകളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന അജ്മാന് റണ്‍ അഞ്ചാം എഡിഷൻ ഇന്ന് അരങ്ങേറും. അജ്മാന് അൽ സോറയിലെ എൻഡുറൻസ് സ്പോർട്സ് സർവീസസുമായി സഹകരിച്ചാണ് 2.5, 5, 10 കിലോമീറ്ററുകളിലായി മത്സരം അരങ്ങേറുന്നത്.
നിശ്ചയദാര്‍ഢ്യക്കാര്‍ക്കായി 25 പേര് മത്സരിക്കുന്ന പ്രത്യേക മത്സരങ്ങളും ഇതേ വിഭാഗത്തില്‍ വെർച്വൽ റെയ്സും നടക്കും. അജ്മാന് എമിറേറ്റിെൻറ കായിക അജണ്ടയുടെ ഭാഗമാണ് ഓട്ടം മത്സരം സംഘടിപ്പിക്കുന്നത്. ഇതിലൂടെ അജ്മാന് വിനോദ സഞ്ചാര വൈവിധ്യങ്ങളുടെ വളര്‍ച്ചയും കായിക സംസ്കാരം വ്യാപിപ്പിക്കാനും വ്യക്തികൾക്കിടയിൽ അനുയോജ്യമായ ജീവിതശൈലിയായി സ്വീകരിക്കാനും ലക്ഷ്യമിടുന്നു. എമിറേറ്റിെൻറ പൈതൃകവും ചരിത്രവും പ്രതിഫലിപ്പിക്കുന്ന അജ്മാൻ കോട്ടയുടെ ചിത്രം ഉൾക്കൊള്ളുന്ന 102 മെഡലുകൾ വിവിധ വിഭാഗങ്ങളിലെ വിജയികൾക്ക് ലഭിക്കും.
അജ്മാൻ കോട്ട ആദ്യ പതിപ്പ് മുതൽ റൺ അജ്മാെൻറ പതിവ് ചിഹ്നമാണ്.അജ്മാന്എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ ടീം അനുശാസിക്കുന്ന എല്ലാ മുൻകരുതലുകളും പാലിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. സാമൂഹിക അകലവും മറ്റ് പ്രോട്ടോകോളുകളും പാലിക്കുന്നതിനായി സംവിധാനം ഒരുക്കും.
ഓട്ടം ആരംഭിക്കുന്നതിന് മുമ്പ് പങ്കെടുക്കുന്നവരുടെ താപനില പരിശോധിക്കും. കൂടാതെ തിരക്ക് തടയാൻ ഒത്തുചേരൽ നിരോധിക്കും. കഴിഞ്ഞ വർഷങ്ങളിൽ ഉയർന്ന പങ്കാളിത്തത്തിൽ നേടിയ വലിയ വിജയത്തിന് ശേഷം രാജ്യത്തെ പ്രധാന കായിക ഇനമായി ഓട്ട മത്സരം മാറിയെന്ന് അജ്മാന് ടൂറിസം വികസന വകുപ്പ് വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.