യു.എ.ഇ ഇന്ന് വീട്ടിലോടും
text_fieldsദുബൈ: കൊറോണക്കാലത്ത് പുറത്തിറങ്ങുന്നവരെ ഒാടിക്കുന്നതാണ് ലോകം ഇതുവരെ കണ്ടത്. എന്നാൽ, വീട്ടിലിരിക്കുന്നവരെയും ഒാടിക്കാനൊരുങ്ങുകയാണ് ദുബൈ സ്പോർട്സ് കൗൺസ ിൽ. ചരിത്രത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന 42 കിലോമീറ്റർ ‘ഹോം മാരത്തൺ’ വെള്ളിയാഴ് ച യു.എ.ഇയിലെ വീടകങ്ങളിൽ നടക്കും. രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെയാണ് മത്സരം. 62 രാജ്യങ്ങളിൽ നിന്നുള്ള 749 പേർ വീടകം ട്രാക്കാക്കും. 526 പുരുഷൻമാരും 223 വനിതകളും ഇന്ന് ‘ട്രാക്കിലിറങ്ങും’. 18 മുതൽ 65 വയസ്സുവരെയുള്ളവർ മത്സരിക്കുമെന്ന് സംഘാടകരായ ദുബൈ സ്പോർട്സ് കൗൺസിൽ അറിയിച്ചു. 5.30 റൺ ക്ലബ്, എ.എസ്.െഎ.സി.എസ് മിഡിൽ ഇൗസ്റ്റ് എന്നിവയുമായി സഹകരിച്ചാണ് പരിപാടി. വീട്ടിലിരിക്കുന്നവരുടെ കായിക ക്ഷമത നഷ്ടപ്പെടാതിരിക്കാൻ സ്പോർട്സ് കൗൺസിൽ നടത്തിവരുന്ന ‘ബി ഫിറ്റ്, ബി സേഫ്’ കാമ്പയിെൻറ ഭാഗമായാണ് മാരത്തൺ ഒരുങ്ങുന്നത്.
42.195 കിലോമീറ്ററാണ് ഒാടിത്തീർക്കേണ്ടത്. രാവിലെ എട്ടിനും വൈകീട്ട് ആറിനും ഇടയിലുള്ള ഏത് സമയത്തും മത്സരാർഥികൾക്ക് ഒാടാം. ഒാട്ടം താമസ സ്ഥലത്തായിരിക്കണമെന്ന് മാത്രം. വീടിനടുത്തുള്ള മൈതാനങ്ങളോ റോഡോ വ്യായാമം ചെയ്യാൻ ഉപയോഗിക്കുന്ന ട്രെഡ്മില്ലോ ഇതിനായി ഉപയോഗിക്കരുത്. സമയവും ദൂരവും കണക്കാക്കുന്നതിന് സ്മാർട്ട് വാച്ചോ മൊബൈൽ േഫാണോ ഉപേയാഗിക്കാം. വാച്ചിലും ഫോണിലും ഇൻസ്റ്റാൾ ചെയ്യുന്ന സ്ട്രാവ (Strava) എന്ന മൊബൈൽ ആപ്പ് വഴിയാണ് സംഘാടകർക്ക് മത്സരാർഥികളുെടെ സമയവും ദൂരവും ലഭിക്കുന്നത്.
ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ മാരത്തൺ പൂർത്തിയാക്കുന്നവർക്ക് സമ്മാനം നൽകും. ഒാട്ടത്തിനിടക്ക് വിശ്രമിച്ചാൽ ആ സമയവും ഒാട്ടത്തിെൻറ സമയമായി കണക്കാക്കും. മാരത്തൺ പൂർത്തിയാക്കുന്ന എല്ലാവർക്കും ജഴ്സിയും സർട്ടിഫിക്കറ്റും ഫിനിഷർ മെഡലും ലഭിക്കും. പെങ്കടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകും. പുരുഷ, വനിത വിഭാഗങ്ങളിൽ ജേതാക്കളെ തെരഞ്ഞെടുക്കും. ആദ്യ മൂന്ന് സ്ഥാനം നേടുന്നവർക്ക് എ.എസ്.െഎ.സി.എസിെൻറ ഫുൾ റണ്ണിങ് കിറ്റും മോസ്കോ മാരത്തണിനുള്ള എൻട്രി ടിക്കറ്റും മെഡലും ലഭിക്കും. സെപ്റ്റംബറിലാണ് മോസ്കോ മാരത്തൺ. ആദ്യ പത്ത് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് വെർെട്ടക്സ് ഫിറ്റ്നസിെൻറ ഇലക്ട്രിക്കൽ മസിൽ സ്റ്റിമുലേഷൻ (ഇ.എം.എസ്) ലഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.