Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരൂപ വീണ്ടും താഴേക്ക്​:...

രൂപ വീണ്ടും താഴേക്ക്​: നാട്ടിലേക്ക്​ പണം അയക്കാൻ പ്രവാസികൾക്ക്​ ഉചിതമായ സമയം

text_fields
bookmark_border
രൂപ വീണ്ടും താഴേക്ക്​: നാട്ടിലേക്ക്​ പണം അയക്കാൻ പ്രവാസികൾക്ക്​ ഉചിതമായ സമയം
cancel

ദുബൈ: ഇടവേളക്ക്​ ശേഷം ഇന്ത്യൻ രൂപ വീണ്ടും കൂപ്പുകുത്തി. ഒരു ദിർഹമിന്​ രാജ്യാന്തര വിപണിയിൽ 20.20 രൂപയായിരുന്നു ഇന്നലെ രേഖപ്പെടുത്തിയ മികച്ച വിനിമയ നിരക്ക്​. ബാങ്കുകളും മറ്റ്​ പണമിടപാട്​ സ്​ഥാപനങ്ങളും വഴി പണം അയച്ചവർക്ക്​ 20.08 രൂപ വരെ ലഭിച്ചു.

ഒരാഴ്​ച കൊണ്ടാണ്​ നിരക്കിൽ കാര്യമായ വ്യത്യാസം വന്നത്​. ഒരാഴ്​ച മുമ്പ്​​ വരെ 19.72 രൂപയായിരുന്നു ഒരു ദിർഹമിന്​ ലഭിച്ചിരുന്നത്​.

ഇന്ത്യയിൽ കോവിഡ്​ വ്യാപനം കൂടിയ സമയത്ത്​ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞിരുന്നു. 20.50 വരെ അടുത്തിടെ വന്നിരുന്നു. എന്നാൽ, മേയ്​ രണ്ടാം വാരത്തിൽ 19.69 എന്ന നിലയിലേക്ക്​ മാറി. രൂപയുടെ മൂല്യം പിടിച്ചുനിർത്താൻ റിസർവ്​ ബാങ്ക്​ ഇടപെട്ടതോടെയാണിത്​. നിലവിലുള്ള സ്​ഥിതി ഈ ആഴ്​ച തുടരാനാണ്​ സാധ്യതയെന്ന്​ സാമ്പത്തിക വിദഗ്​ധർ പറയുന്നു. മേയ്​ ആദ്യവാരം നിരക്ക്​ കുറവായതിനാൽ അത്യാവശ്യക്കാരല്ലാത്ത പ്രവാസികൾ ശമ്പളം നാട്ടിലേക്ക്​ അയച്ചില്ല.

മികച്ച നിരക്ക്​ ലഭിച്ചതോടെ എക്​സ്​​േചഞ്ചുകൾ വഴിയും ഓൺലൈൻ ബാങ്കിങ്ങിലൂടെയും കൂടുതൽ പണം നാട്ടിലേക്ക്​ അയക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expatriatesRupee down againsend money
News Summary - Rupee down again: Best time to send money to expatriates
Next Story