ദിർഹമിന് മുന്നിൽ രൂപ മെലിഞ്ഞു; മനം നിറഞ്ഞ് പ്രവാസികൾ
text_fieldsദുബൈ: ദിർഹവുമായി താരതമ്യം ചെയ്യുേമ്പാൾ രൂപയുടെ മൂല്ല്യം ഒരു വർഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലെത്തി. തിങ്കളാഴ്ച ഒരു ദിർഹമിന് 18.27 രൂപ എന്ന നിലയിലാണ് നിലവാരം ഉണ്ടായിരുന്നത്. ഒരു വർഷത്തിന് ശേഷമാണ് രൂപ ഇത്ര താഴ്ന്ന നിലയിൽ എത്തുന്നത്. കഴിഞ്ഞ വർഷം െഫബ്രുവരിയിലും രൂപയുടെ മൂല്ല്യം ഏറെക്കുറെ ഇതെ നിലയിലേക്ക് ഇടിഞ്ഞിരുന്നു.
67.10 എന്നതാണ് ഡോളറുമായുള്ള വിനിമയ നിരക്ക്. ക്രൂഡോയിലിെൻറ വില വർധിച്ചതും വ്യാപാരക്കമ്മിയുമെല്ലാം രൂപ ദുർബലമാകാൻ ഇടയായിട്ടുണ്ട്. രൂപയുടെ മൂല്ല്യം കുറഞ്ഞതിെൻറ നേട്ടത്തിനായി പ്രവാസികൾ ഇന്ത്യയിലേക്ക് പണം അയക്കുന്നതിെൻറ അളവും കൂടിയിട്ടുണ്ട്. യു.എ.ഇ. ഇന്ത്യക്കാരും വൻ തോതിൽ പണം അയക്കുന്നുണ്ട്. വർഷാരംഭത്തിൽ കഴിഞ്ഞ വർഷം ലോകമെമ്പാടുമുള്ള പ്രവാസികൾ 466 ബില്ല്യൺ അമേരിക്കൽ ഡോളർ മൂല്ല്യമുള്ള വിദേശനാണ്യമാണ് ഇന്ത്യയിലേക്ക് അയച്ചത്. ഇതിൽ 89 ബില്ല്യൺ ഡോളർ അഥവാ 253 ബില്ലൺ ദിർഹം യു.എ.ഇ. ഇന്ത്യക്കാരുടെ വകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
തൊട്ടുമുമ്പുള്ള വർഷത്തേക്കാൾ 9.9ശതമാനം കൂടുതലാണിത്. അടുത്ത ഏതാനും മാസം രൂപയുടെ മൂല്ല്യം കുറഞ്ഞുനിൽക്കുമെന്നും പ്രവാസികൾ ഇന്ത്യയിലേക്കയക്കുന്ന പണത്തിെൻറ അളവ് വർധിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.