സാഹിത്യോത്സവത്തിന് തുടക്കം: സാഹിത്യം സമൂഹത്തെ നിരന്തരം മാറ്റിയെടുത്തു -സച്ചിദാനന്ദൻ
text_fieldsദുബൈ: കേരള സാഹിത്യ അക്കാദമി സാഹിത്യോത്സവത്തിന് ദുബൈ ഗൾഫ് മോഡൽ സ്‌കൂളിൽ വ്യാഴാഴ്ച രാത്രി തുടക്കമായി. കവി സച്ചിദാനന്ദൻ മൂന്നു ദിവസത്തെ മേള ഉദ്ഘാടനം ചെയ്തു. നിരന്തരമായ മാറ്റത്തിനും സമൂഹത്തിെൻറ മാനുഷീകരണത്തിനും സമത്വത്തിലേക്കുള്ള അനുസ്യൂത മുന്നേറ്റത്തിനും വേണ്ടിയുള്ള ആഹ്വാനങ്ങളും അതിനുവേണ്ടി മനുഷ്യനെ കർമോന്മുഖരുമാക്കാനുമുള്ള പരിശ്രമങ്ങളുമാണ് നമ്മുടെ സാഹിത്യ ചരിത്രത്തിൽ നിറഞ്ഞുനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അധിനിവേശത്തിനും ജാതി വ്യവസ്ഥക്കും നാടുവാഴിത്തത്തിനും മുതലാളിത്തത്തിനുമെല്ലാം എതിരായി നിരന്തരം ശബ്ദിച്ചുകൊണ്ടാണ് നമ്മുടെ സാഹിത്യവും സംസ്കാരവും എന്നും സ്വയം പുതുക്കിയിട്ടുള്ളത്. ഇതാണ് നമ്മുടെ ജീവിതത്തെ കൂടുതൽ അർഥവത്താക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രഫ. കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, പ്രഫ. എം.എം. നാരായണന്‍, ടി. ഡി രാമകൃഷ്ണന്‍, ഒ.വി.മുസ്തഫ, വിനോദ് നമ്പ്യാർ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ അഡ്വ. നജീദ് അധ്യക്ഷത വഹിച്ചു. കെ.എൽ. േഗാപി സ്വാഗതം പറഞ്ഞു.
ഇന്ന് രാവിലെ വിദ്യാർത്ഥികൾക്കായി കഥ, കവിത, ലേഖന മത്സരങ്ങൾ നടക്കും.ഒൻപത് മുതൽ 12 വരെ ക്ലാസിൽ പഠിക്കുന്നവർക്ക് പങ്കെടുക്കാം. തുടർന്ന് വിദ്യാർത്ഥികൾക്കായി 'വായന, എഴുത്ത് ആസ്വാദനം' എന്ന വിഷയത്തിൽ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ, കവി സച്ചിദാനന്ദൻ, പ്രഫ കെ. ഇ. എന്‍ കുഞ്ഞഹമ്മദ്, പ്രഫ. എം. എം. നാരായണന്‍, ടി. ഡി രാമകൃഷ്ണന്‍ എന്നിവർ പെങ്കടുക്കുന്ന ശില്പശാലയും സംവാദവും നടക്കും. ഉച്ച രണ്ടു മണിക്ക് ‘മാധ്യമ ഭാഷയും സംസ്കാരവും’ ടോക് ഷോ അരങ്ങേറും 3.30ന് ‘പ്രവാസ രചനകൾ -ഒരു അന്വേഷണം’ എന്ന വിഷയത്തിൽ ശില്പശാല. വൈകിട്ട് ആറിന് സാംസ്കാരിക സമ്മേളനം. ശനിയാഴ്ച സ്കൂള്‍ അധ്യാപകര്‍ക്കായുള്ള പ്രത്യേക ശില്പശാലയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.