സാദാത്ത് അസോ. അഞ്ചു പെൺകുട്ടികളുടെ വിവാഹം നടത്തും
text_fieldsയു.എ.ഇ സാദാത്ത് അസോസിയേഷൻ ഗ്രാൻഡ് ഇഫ്താർ മീറ്റ്
ദുബൈ: അർഹരായ സയ്യിദ് കുടുംബത്തിൽപെട്ട അഞ്ചു പെൺകുട്ടികളുടെ വിവാഹം ഒരുവർഷത്തിനുള്ളിൽ നടത്താൻ ദുബൈയിൽ നടന്ന യു.എ.ഇ ഗ്രാൻഡ് ഇഫ്താർ കുടുംബ സംഗമം തീരുമാനിച്ചു. പ്രാർഥന മജ്ലിസിന് അബ്ദുൽ ഹക്കീം അൽ ബുഖാരി നേതൃത്വം നൽകി. പ്രസിഡന്‍റ് ശിഹാബുദ്ദീൻ ബാ അലവി അധ്യക്ഷത വഹിച്ചു. ഹുസൈൻ തങ്ങൾ വാടാനപ്പള്ളി ഉദ്ഘാടനം ചെയ്തു. ശുഐബ് തങ്ങൾ, ഡോ. അഷറഫ് തങ്ങൾ, അബ്ദുൽ ലത്തീഫ് തങ്ങൾ, ശരീഫ് തങ്ങൾ, അമീൻ തങ്ങൾ, ജാഫർ അൽ ഹാദി, കെ.പി.പി. തങ്ങൾ, അഷറഫ് തങ്ങൾ താമരശ്ശേരി, ഫസൽ തങ്ങൾ ദൈദ്, അൽത്താഫ് തങ്ങൾ, അസ്ഗർ അലി തങ്ങൾ, റഊഫ് തങ്ങൾ, ആരിഫ് തങ്ങൾ എന്നിവർ സംസാരിച്ചു.വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു. പൂക്കോയ തങ്ങൾ (വിദ്യാഭ്യാസം), ഇസ്മാഈൽ തങ്ങൾ, ഖലീൽ തങ്ങൾ (ബിസിനസ്), ഹൈദറൂസ് തങ്ങൾ (സാമൂഹിക ക്ഷേമം), മുജീബ് തങ്ങൾ കൊന്നാരെ (ചരിത്രം, സാഹിത്യം) എന്നിവരെയാണ് ആദരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.