അൽ ജീൽ പ്രവർത്തനങ്ങൾ ശ്ലാഘനീയം -സാദിഖലി തങ്ങൾ
text_fieldsഅൽ ജീൽ സംരംഭത്തിന്റെ പുതിയ സമുച്ചയം ദുബൈ അൽ നഹ്ദയിലെ പ്ലാറ്റിനം ബിസിനസ് സെന്ററിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: അൽ ജീൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പുതിയ കാലത്തിന്റെ അനിവാര്യതയാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ദുബൈ വാഫി അലുമ്നി അസോസിയേഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അൽ ജീൽ സംരംഭത്തിന്റെ പുതിയ സമുച്ചയം ദുബൈ അൽ നഹ്ദയിലെ പ്ലാറ്റിനം ബിസിനസ് സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മികച്ച സൗകര്യങ്ങളോടെ എല്ലാ പ്രായക്കാർക്കും പ്രാക്ടിക്കലായി ഇസ്ലാമിക വിദ്യാഭ്യാസവും കരിയർ-സ്കിൽ ഡെവലപ്മെന്റ് കോഴ്സുകളും ഖുർആൻ ഹിഫ്ള് കോഴ്സും അൽ ജീൽ വിഭാവനം ചെയ്യുന്നു. പുതുതായി അഡ്മിഷൻ നേടിയ വിദ്യാർഥികൾക്കുള്ള പഠനാരംഭവും അനുമോദനവും സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
അൽ ജീൽ ഡയറക്ടർ ബോർഡ് ചെയർമാൻ വി.പി. അബ്ദുറഹ്മാൻ വാഫി ഉപഹാരം നൽകി. കാസർകോട് ഹോപ്പ് വാലി വഫിയ്യ കോളജ് വെൽവിഷേഴ്സ് സംഗമത്തിന്റെ പോസ്റ്റർ പ്രകാശനം സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
കെ.എം.സി.സി നാഷനൽ കമ്മിറ്റി ലീഡർ അൻവർ നഹ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, ദുബൈ കെ.എം.സി.സി പ്രസിഡന്റ് അൻവർ അമീൻ, സെക്രട്ടറിമാരായ പി.വി. നാസർ, അബ്ദുൽ ഖാദർ അരിപ്പാബ്ര, ഷാർജ കെ.എം.സി.സി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ജമാൽ ബൈത്താൻ, ട്രഷറർ അബ്ദുറഹ്മാൻ, ഷിഹാസ് സുൽത്താൻ, മുജീബ് ജൈഹൂൻ, ബാബു എടക്കുളം, സി.കെ. കുഞ്ഞബ്ദുള്ള, എ.ടി. റഫീഖ്, ഖാസിം ചാനടുക്കം, ചാക്കോ ഊളക്കാടൻ, ദുബൈ വാഫി അലുമ്നി ഭാരവാഹികളായ ജാബിറലി വാഫി, മുഹ്യിദ്ദീൻ വാഫി അത്തിപ്പറ്റ, അബൂബക്കർ വാഫി, ഉവൈസ് വാഫി, ഷബീർ വാഫി, ഷാഹിദ് വാഫി, അബ്ദുറഹ്മാൻ വാഫി, നൗഷാദ് വാഫി, മുഈൻ വാഫി, ആഷിഖ് റഹ്മാൻ വാഫി, റജീബ് വാഫി, അമീൻ വാഫി, ജവാദ് വാഫി, ഉമർ വാഫി, നാസർ വാഫി, ഫൈറൂസ് വാഫി സംബന്ധിച്ചു.
അക്കാദമിക് കോഓഡിനേറ്റർ നൗഫൽ വാഫി സ്വാഗതവും, സുഹൈൽ വാഫി നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.