സഫലമീ യാത്ര; റഷീദയുടെ സ്നേഹം യു.എ.ഇ ഏറ്റുവാങ്ങി
text_fieldsഅൽഐൻ: യു.എ.ഇയോടുള്ള സ്നേഹം നൂലിഴകളിൽ തുന്നിച്ചേർത്ത റഷീദ ശരീഫിന്റെ ആഗ്രഹം സഫലം. യു.എ.ഇയുടെ ദേശീയ ദിനത്തോടനുബന്ധിച്ചാണ് രാജ്യത്തോടുള്ള ആദരവും ബഹുമാനവും അറിയിക്കുന്നതിനായി LOVE UAE എന്ന ഏഴ് അക്ഷരങ്ങളിലായി 54 ചെറിയ പതാകകൾ കൈകൊണ്ട് തുന്നിയെടുത്തത്. ഈ സൃഷ്ടി പ്രമുഖരായ ആർക്കെങ്കിലും കൈമാറുന്നതിനായി മാർച്ചിൽ സന്ദർശക വിസയിൽ ഭർത്താവ് ശരീഫുമൊത്ത് യു.എ.ഇയിൽ എത്തുകയായിരുന്നു.
അബൂദബി പൊലീസ് കോളജ് ഫൈനാൻസ് ഡിപ്പാർട്മെന്റ് മേധാവി ലെഫ്. കേണൽ ബുർഗാൻ ഇബ്രാഹിം അൽ ഹമദിന് LOVE UAE എന്ന സൃഷ്ടിയും അഡ്മിഷൻ രജിസ്ട്രേഷൻ ഡിപ്പാർട്മെന്റ് ഹെഡ് കേണൽ അബ്ദുല്ല സുബഹിന് മുത്തുകളാൽ ചേർത്ത ശൈഖ് മുഹമ്മദിന്റെ ചിത്രവും സമ്മാനിച്ചു. അഭിനന്ദനം അറിയിച്ച അവർ സമ്മാനങ്ങൾ നൽകിയാണ് മടക്കി അയച്ചത്. ലുലു ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലിയുടെ മുത്തുകളിൽ തീർത്ത ചിത്രം അബൂദബിയിലെ ലുലു ഗ്രൂപ് ആസ്ഥാനത്ത് ഏൽപ്പിക്കുകയും ചെയ്തു. ആയിരക്കണക്കിന് മുത്തുകൾ ഉപയോഗിച്ചാണ് ഓരോ വ്യക്തികളുടെയും ചിത്രങ്ങൾ രൂപപ്പെടുത്തിയത്. 19 വർഷമായി കരകൗശല പരിശീലന രംഗത്തുള്ള റഷീദ കോവിഡ് കാലത്ത് പ്രവാസികളായ സ്ത്രീകളുടെയും കുട്ടികളുടെയും ക്രിയാത്മകമായ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ സാറ ക്രിയേഷൻസിന് തുടക്കം കുറിച്ചിരുന്നു. വേൾഡ് മലയാളി ക്രാഫ്റ്റ് ഗ്രൂപ്പ് അംഗങ്ങൾക്കും പ്രിയദർശിനി ഷാർജ, അബൂദബി മലയാളി സമാജം, അബൂദബി കേരള സോഷ്യൽ സെന്റർ, അബൂദബി മലയാളി കമ്യൂണിറ്റി എന്നീ അസോസിയേഷൻ അംഗങ്ങൾക്കും കുട്ടികൾക്കുമായി ക്രാഫ്റ്റ് വർക്ക് ഷോപ്പുകൾ ഈ കാലയളവിൽ സംഘടിപ്പിച്ചു.
സ്ത്രീകൾക്കും കുട്ടികൾക്കുമായി കരകൗശല പരിശീലനത്തിനായുള്ള സൗജന്യ വെബിനാറുകൾ സംഘടിപ്പിക്കുന്നുണ്ട് ശരീഫ. ബഹ്റൈൻ, യു.എ.ഇ, ഖത്തർ, കുവൈത്ത്, ഒമാൻ, മലേഷ്യ, സൗദി എന്നിങ്ങനെ പല രാജ്യങ്ങളിലെയും മലയാളി അസോസിയേഷനുകളുമായി ചേർന്നും അല്ലാതെയും ഓൺലൈൻ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. എ.കെ. ഉമ്മർ മേലാട്ട്- ഖദീജ ദമ്പതികളുടെ മകളും കണ്ണൂർ പയ്യന്നൂർ ഏരിയം പറോൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.