സഫാരിയുടെ ജൈത്രയാത്ര നാലാം വർഷത്തിൽ
text_fieldsഷാര്‍ജ: യു.എ.ഇയിലെ ജനമനസ്സുകളെ കീഴടക്കിയ സഫാരി ഹൈപ്പർമാർക്കറ്റിന്‍റെ ജൈത്രയാത്ര നാലാം വർഷത്തിലേക്ക്. സാധാരണക്കാരന് ഏറ്റവും കുറഞ്ഞ വിലയിൽ ഗുണമേൻമയുള്ള ഉത്പന്നങ്ങൾ വിപണിയിലെത്തിച്ചാണ് സഫാരി ഗ്രൂപ്പ് പ്രവാസ ലോകം കീഴടക്കിയത്. വിശാലമായ ഷോപ്പിങ് ഏരിയയോട് കൂടി സന്ദർശകർക്ക് ആയാസരഹിതമായ ഷോപ്പിങ് അനുഭവമാണ് സഫാരി മാളിലെ ഏറ്റവും വലിയ പ്രത്യേകത. പർച്ചേസ് ചെയ്യുന്നവർക്ക് ഒരു ചെറു സമ്മാനമെങ്കിലും ഉറപ്പുവരുത്തുന്ന ശ്രദ്ധേയമായ പ്രമോഷനുകൾ പ്രഖ്യാപിക്കുന്നതിൽ എന്നും മുൻപന്തിയിലാണീ സ്ഥാപനം. മൂന്നു വർഷത്തിനിടെ ലക്ഷണക്കിന് സംതൃപ്തരായ ഉപഭോക്താക്കളുടെ കരുത്തിലാണ് സഫാരി ഗ്രൂപ്പ് നാലാം വർഷത്തിലേക്ക് വിജയകരമായി മുന്നേറുന്നത്.
സെപ്തംബര്‍ നാലിന് സഫാരി നാലാം പിറന്നാൾ ആഘോഷിക്കുകയാണ്. സ്പിന്‍ ആൻഡ് വിന്‍, ഫോര്‍ക്ലിക്ക്‌സ് ആൻഡ് വിന്‍, സമൂഹ മാധ്യമങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള മത്സരങ്ങൾ, പാചകമത്സരങ്ങള്‍, കുട്ടികള്‍ക്കായുള്ള പെയിന്‍റിങ് ആൻഡ് ഡ്രോയിങ് മത്സരങ്ങള്‍ തുടങ്ങി വൈവിധ്യവും രസകരവുമായ നിരവധി മത്സരങ്ങളും പ്രമോഷനുകളുമാണ് നാലാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സഫാരി ഹൈപ്പർമാർക്കറ്റിൽ ഒരുക്കിയിട്ടുള്ളത്. ഉപഭോക്താക്കൾക്ക് മുടക്കുന്ന പണത്തിന് എല്ലാ അർഥത്തിലും മൂല്യം തിരികെ ലഭിക്കുമെന്നാണ് മാനേജ്മെന്റിന്റെ ഉറപ്പ്.
യു.എ.ഇ ഭരണകൂടത്തിന്‍റെ പിന്തുണയും പ്രോത്സാഹനങ്ങളും കൊണ്ടാണ് മികവാര്‍ന്ന നിലയില്‍ സ്ഥാപനത്തിന് മുന്നേറാന്‍ സാധിച്ചതെന്ന് സഫാരി ഗ്രൂപ് ചെയര്‍മാന്‍ അബൂബക്കർ മടപ്പാട്ടും മാനേജിങ് ഡയറക്ടർ സൈനുല്‍ ആബിദീനും പറഞ്ഞു. ലോകത്തിന്‍റെ നാനാ ഭാഗങ്ങളില്‍ നിന്നുമുള്ള പഴം, പച്ചക്കറി, ഭക്ഷ്യവസ്തുക്കള്‍, ഗ്രോസറി, കോസ്‌മെറ്റിക്‌സ്, ഹൗസ്ഹോള്‍ഡ്, കിഡ്‌സ് വെയര്‍, മെൻസ് വെയര്‍, ലേഡീസ് വെയര്‍, ഫൂട്‌വെയര്‍, ലഗേജ്, സ്റ്റേഷനറി, സ്‌പോര്‍ട്‌സ് ഐറ്റംസ്, ടോയ്‌സ്, ഇലക്‌ട്രോണിക്‌സ്, ഹോംഅപ്ളയന്റ്സ്, ഹോം ആൻഡ് ഓഫീസ് ഫർണിച്ചര്‍ തുടങ്ങിയവയുടെ വന്‍ശ്രേണി സഫാരിയിൽ ലഭ്യമാണ്.
നിത്യേനയുള്ള പ്രമോഷന് പുറമെ ഫെസ്റ്റിവല്‍ പ്രമോഷന്‍സ്, യു.എ.ഇയിൽ ആദ്യമായി ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടുത്തി 10, 20, 30 പ്രമോഷന്‍, ലഗേജ് പ്രമോഷന്, ബാക്റ്റു സ്‌കൂള്‍, 50 ശതമാനം ഓഫ്, ഗോഗ്രീന്‍, ഫര്‍ണിച്ചര്‍ സ്പെഷ്യല്‍ പ്രമോഷന് തുടങ്ങിയ ആകർഷകമായ സമ്മാനങ്ങൾ ഉറപ്പു നൽകുന്ന അനവധി പ്രമോഷനുകളാണും സഫാരി ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞതായി മാനേജ്മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.