സഫാരി മാൾ ‘വിൻ 144 ഗ്രാം ഗോൾഡ് കോയിൻസ്’ വിജയികളെ പ്രഖ്യാപിച്ചു
text_fieldsഷാർജ: ഷാര്‍ജ മുവൈലയിലെ സഫാരി മാളിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ‘വിന് 144 ഗ്രാം ഗോള്‍ഡ് കോയിന്‍സ്’ പ്രൊമോഷന്റെ ആദ്യത്തെ നറുക്കെടുപ്പ് ബുധനാഴ്ച സഫാരി മാളില്‍ നടന്നു. ഷാർജ ഇക്കണോമിക് ഡിപ്പാർട്മെന്റ് പ്രതിനിധികളായ ഹംദ അല്‍ സുവൈദി, ബദരിയ മുഹമ്മദ്, സഫാരി മാനേജ്മെന്റ് പ്രതിനിധികൾ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടന്ന നറുക്കെടുപ്പിലാണ് വിജയികളെ തിരഞ്ഞെടുത്തത്.
ഒന്നാം സമ്മാനം ബഷീര്‍ പി. (കൂപ്പൺ നമ്പർ 32939), രണ്ടാം സമ്മാനം ആലിയ സമദ് (കൂപ്പൺ നമ്പർ 39573), മൂന്നാം സമ്മാനം ജിതേഷ് കെ. (കൂപ്പൺ നമ്പർ 143682). ഒന്നാം സമ്മാന വിജയിക്ക് 24 ഗ്രാം ഗോള്‍ഡ് കോയിനുകളും (മൂന്ന് കോയിന്), രണ്ടാം സമ്മാന വിജയിക്ക് 16 ഗ്രാം ഗോള്‍ഡ് കോയിനുകളും (രണ്ട് കോയിന്), മൂന്നാം സമ്മാന വിജയിക്ക് എട്ട് ഗ്രാം ഗോള്‍ഡ് കോയിനുമാണ് (ഒരു കോയിന്) സമ്മാനമായി ലഭിക്കുക.
സഫാരി മാളിന്റെ അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി സഫാരി മാളിലെ ഏതെങ്കിലും ഷോപ്പുകളില്‍ നിന്നോ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്നോ 50 ദിർഹമിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന കൂപ്പണില്നിന്നാണ് ഭാഗ്യശാലികളെ കണ്ടെത്തിയത്. സെപ്റ്റംബര്‍ നാലിന് ആരംഭിച്ച മെഗാ പ്രമോഷനിലൂടെ ഒമ്പത് ഭാഗ്യശാലികള്‍ക്ക് ആകെ 144 ഗ്രാം ഗോള്‍ഡ് കോയിനുകളാണ് സമ്മാനമായി നല്‍കുന്നത്. രണ്ടാമത്തെ നറുക്കെടുപ്പ് അടുത്ത വ്യാഴാഴ്ച നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.