വിജയവഴിയിൽ ചരിത്രം കുറിച്ച് സഫാരി...
text_fieldsഎല്ലാവരുടെയും പ്രിയപ്പെട്ട യു.എ.ഇയിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ് ഉൾകൊള്ളുന്ന ‘സഫാരി’ മാൾ വിജയകരമായ അഞ്ചാണ്ടുകൾ പിന്നിടുന്നു. വെല്ലുവിളികളും പ്രതിസന്ധികളും അതിജീവിച്ച് പുതുപാത വെട്ടിത്തെളിച്ച് മുന്നേറുന്ന ‘സഫാരി’യുടെ വിജയവഴികളും ഭാവി പദ്ധതികളും അടയാളപ്പെടുത്തുകയാണിവിടെ..
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും എന്നത് പരസ്യവാചകങ്ങളിൽ അൽപം അതിശയോക്തിയോടെ പ്രത്യക്ഷപ്പെടുന്ന അലങ്കാര വാക്യമാണ്. എന്നാൽ യു.എ.ഇയിലെ ഹൈപ്പർമാർക്കറ്റുകളുടെ പ്രയാണ നാൾവഴിയിൽ ഒട്ടും അതിശയോക്തിയില്ലാതെ ഒരു സ്ഥാപനത്തെ സംബന്ധിച്ച് ആ വാചകം ഉപയോഗിക്കാനാവുമെങ്കിൽ അത് സഫാരി ഹൈപ്പർമാർക്കറ്റ് ഉൾകൊള്ളുന്ന സഫാരി മാളിനെ കുറിച്ചാകും.
‘സഫാരി’ എന്ന വാക്കിന് യാത്രയെന്നാണ് അർഥം. എന്നാൽ ‘സഫാരി’യുടെ സഞ്ചാരം വെറുമൊരു സാധാരണ യാത്രയല്ല. മറിച്ച് ഐതിഹാസികവും അസാധാരണവും ചരിത്രം കുറിച്ചതുമായ പ്രയാണമാണത്. കാരണം ഒരേസമയം അനേകം പുതുപാതകൾ വെട്ടിത്തെളിച്ചാണ് ഹൈപ്പർമാർകറ്റ് രംഗത്ത് അത് സവിശേഷമായൊരിടം കണ്ടെത്തിയത്. ഷാർജ എമിറേറ്റിലെ മുവൈല എന്ന പ്രദേശത്തിന്റെ തലവര തന്നെ മാറ്റുന്ന സാന്നിധ്യമായി സഫാരി മാൾ മാറി. അതോടൊപ്പം മുൻ മാതൃകകളില്ലാത്ത നിരവധി നവീന മാർക്കറ്റിങ് ആശയങ്ങൾ ഉപഭോക്താക്കളെ അത്യധികം ആകർഷിക്കും വിധം രൂപപ്പെടുത്താനും വിജയിപ്പിക്കാനും ‘സഫാരി’ക്ക് സാധിച്ചു.
ഈ സെപ്റ്റംബർ നാലിന് ‘സഫാരി’ മാൾ അഞ്ചുവർഷം പൂർത്തിയാക്കി ആറാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. യു.എ.ഇയിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ് എന്ന ഖ്യാതി ഇപ്പോഴും നിലനിർത്തിയാണ് സഫാരി മാൾ മുന്നേറുന്നത്. സാമ്പത്തിക രംഗം പലവിധ പ്രതിസന്ധികളിലൂടെ കടന്നുപോയ കോവിഡ് മഹാമാരിക്ക് തൊട്ടുമുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട സ്ഥാപനം, അത്യസാധാരണമായ വെല്ലുവിളികളെ ജാഗ്രതയോടെയും മനോഹരമായും മറികടന്നു. ഈ അതിജീവനത്തിന് അണിയറ ശിൽപികൾ രൂപപ്പെടുത്തിയ മന്ത്രമിതായിരുന്നു; മികച്ച സേവനം, ഉപഭോക്തൃ സംതൃപ്തി.
ഉപഭോക്താവിന് വേണ്ടതെല്ലാം ഒരു കുടക്കീഴിൽ
പുതുമ നിറഞ്ഞ കാമ്പയിനുകളിലൂടെയും പ്രമോഷനുകളിലൂടെയും ഉപഭോക്താക്കളുടെ മനസിലേക്ക് സഫാരി കടന്നുചെന്നത് അതിവേഗമാണ്. അവരുടെ കുടുംബ ബജറ്റുകളെ താങ്ങിനിർത്താനും ചെറിയ വരുമാനക്കാർക്കുപോലും ആത്മവിശ്വാസം പകരാനും സ്ഥാപനത്തിന് സാധിച്ചു. വ്യത്യസ്ത പ്രമോഷനുകളും സമ്മാന പദ്ധതികളും കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതായിരുന്നു. മലയാളികളും അല്ലാത്തവരുമായ പ്രവാസി സമൂഹത്തിലും സ്വദേശികൾക്കിടയിലും ‘സഫാരി’ എന്ന ബ്രാൻഡ് അതിവേഗം സുപരിചിതമായി. ഷാർജയിലെ മുവൈല എന്ന പ്രദേശത്തിനും മാറ്റത്തിന്റെ കാലമായിരുന്നു.
നിരവധി പുതിയ കെട്ടിടങ്ങളും സ്ഥാപനങ്ങളും ഈ മേഖലയിൽ വളർന്നുവന്നു. ഇന്നിപ്പോൾ ഒാരോ ദിവസവും 25,000മുതൽ 35,000വരെ ഉപഭോക്താക്കളാണ് സഫാരിയിലെത്തുന്നത്. വർഷത്തിൽ ലക്ഷക്കണക്കിന് വരും ആകെ സന്ദർശകരുടെ എണ്ണം. എല്ലാം ഒരു കുടക്കീഴിൽ എന്ന ആശയമാണ് സഫാരി മാളിന്റേത്. ജ്വല്ലറിയുടെയും ഫർണിച്ചറുകളുടെയും വിപുലമായ ശേഖരം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്.
മാളിലെ ഹോട്ഫുഡ് ബേക്കറിയിൽ ദിനംപ്രതി വന്ന് കുറഞ്ഞ വിലയിൽ ഭക്ഷണം കഴിച്ചും പാർസലാക്കിയും മടങ്ങുന്നവർ ഏറെയുണ്ട്. വീട്ടിലുണ്ടാക്കുന്നതിനേക്കാൾ കുറഞ്ഞ വിലയിൽ ഭക്ഷണം ലഭിക്കുമെന്നത് ഇവിടെയെത്തുന്ന ഉപഭോക്താക്കളുടെ സാക്ഷ്യമാണ്. അതുപോലെ ഏറ്റവും മികച്ച മൽസ്യം, മാംസം എന്നിവ നൽകുന്നതിലും സഫാരി ജാഗ്രത പാലിക്കുന്നു.
പലപ്പോഴും മൽസ്യം അടക്കമുള്ളവയുടെ കാര്യത്തിൽ ഹൈപ്പർമാർക്കറ്റുകൾ ശ്രദ്ധ പുലർത്താതിരിക്കുമ്പോൾ, സഫാരി സവിശേഷമായ ശ്രദ്ധയോടെയും നല്ലത് മാത്രം നൽകുകയെന്ന നിർബന്ധവും കണിഷമായി പുലർത്തിപ്പോരുന്നുണ്ട്. വിശാലമായ പാര്‍ക്കിങ് ഏരിയ, ബജറ്റ് ഫ്രണ്ട്ലി ഷോപ്പിങ്, കുട്ടികള്‍ക്കായുള്ള കിഡ്സ് പ്ലേ ഏരിയ, ഫുഡ് കോര്‍ട്ട്, ഒപ്പം മനസ് കുളിര്‍പ്പിക്കുന്ന വിനോദ പരിപാടികള്‍ എന്നിവയൊക്കെ കൊണ്ട് തന്നെ എല്ലാവരുടെയും ഇഷ്ടപ്പെട്ട വീകെന്‍ഡ് ഡെസ്റ്റിനേഷനാണിന്ന് സഫാരി മാൾ.
വിലയോ തുച്ചം, ഗുണമോ മെച്ചം
ഏറ്റവും ഗുണമേന്മയുള്ള ഉല്പന്നങ്ങളാണ് സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. യു.എ.ഇക്ക് പുറമെ, ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുമുള്ള പഴം, പച്ചക്കറി, ഭക്ഷ്യ വസ്തുക്കള്‍, ഗ്രോസറി, കോസ്മെറ്റിക്സ്, ഹൗസ് ഹോള്‍ഡ്, കിഡ്സ് വെയര്‍, മെന്‍സ് വെയര്‍, ലേഡീസ് വെയര്‍, ഫൂട്വെയര്, ലഗേജ്, സ്റ്റേഷനറി, സ്പോര്‍ട്സ് ഐറ്റംസ്, ടോയ്സ്, ഇലക്ട്രോണിക്സ്, ഹോം അപ്ലയന്‍സ്, ഹോം ആൻഡ് ഓഫീസ് ഫര്‍ണിച്ചര്‍ തുടങ്ങിയവയുടെ വന്‍ ശ്രേണി സഫാരിയില്‍ ഇന്ന് ലഭ്യമാണ്.
മറ്റിടങ്ങളിലേതിനേക്കാൾ കുറഞ്ഞ നിരക്കിൽ സാധാനങ്ങൾ ഉപഭോക്താക്കൾക്ക് നൽകാൻ സഫാരിക്ക് സാധിക്കുന്നുണ്ട്. ചൈന, തുർക്കി, ഇന്ത്യ എന്നിവിടങ്ങളിൽ നിന്ന് നേരിട്ട് സാധനങ്ങൾ എത്തിക്കുന്നതിലൂടെയാണ് ഇതിന് സാധിക്കുന്നത്. അതോടൊപ്പം പ്രധാനമാണ് ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുമെന്നത്. ഏത് ഉൽപന്നത്തെ കുറിച്ചായാലും ഉപഭോക്താവിന് പരാതിയുണ്ടെങ്കിൽ പരിഹരിക്കുന്നതിന് മാനേജ്മെന്റ് വലിയ പ്രാധാന്യമാണ് നൽകുന്നത്.
ഉപഭോക്താക്കളുടെ സംതൃപ്തി സഫാരിയുടെ വളർച്ചയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. കേവല ബിസിനസ് എന്നതിനപ്പുറം മാനവികവും ധാർമികവുമായ പരിഗണനകൾ കൂടിയുള്ളതിനാലാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. യു.എ.ഇ സർക്കാർ സ്വീകരിക്കുന്ന വിവിധ സംരംഭങ്ങളുമായി സഹകരിച്ചും മറ്റും പൊതുജനങ്ങൾക്കും പരിസ്ഥിതിക്കും അനുഗുണമാകുന്ന നിരവധി സംരംഭങ്ങളുടെ ഭാഗാമാകാറുണ്ട്. ഭക്ഷണം കഴിക്കാനായി നിരവധിപേർ സഫാരിയെ തെരഞ്ഞെടുക്കാറുണ്ട്. കാരണം പ്രവാസികളുടെ ഗൃഹാതുരതയെ ഉണർത്തുന്ന നിരവധി ഫെസ്റ്റിവലുകൾ ഇവിടെ ഒരുക്കാറുണ്ട്. സഫാരിയിലെ ഗോൾഡ് മാർക്കറ്റിൽ പ്രമുഖ ബ്രാൻഡുകളുടേത് ഉൾപ്പെടെ 15ലേറെ ഔട്ലെറ്റുകളുണ്ട്.
യു.എ.ഇയിലെ എല്ലാ ഭാഗങ്ങളിൽ നിന്നും സഫാരിയിലേക്ക് ഉപഭോക്താക്കളെത്തുന്നുണ്ട്. വാരാന്ത്യങ്ങളിൽ അബൂദബിയിൽ നിന്നും അൽഐനിൽ നിന്നും അടക്കം ഉപഭോക്താക്കൾ എത്തിച്ചേരാൻ കാരണം വൈവിധ്യമാർന്ന സമ്മാന പദ്ധതികളും പ്രമോഷനുകളും കാരണമാണ്.
മനംനിറക്കും സമ്മാനങ്ങൾ, ആഘോഷങ്ങൾ
നിത്യേനയുള്ള പ്രമോഷന് പുറമെ ഫെസ്റ്റിവല്‍ പ്രമോഷന്‍സ്, യു.എ.ഇയില്‍ ആദ്യമായി ബ്രാന്‍ഡഡ് ഉല്പന്നങ്ങള് ഉള്‍പ്പെടുത്തി 10, 20, 30 പ്രമോഷന്, ലഗേജ് പ്രമോഷന്, ബാക് റ്റു സ്കൂള്‍, ഹാഫ് വാല്യൂ ബാക്, 50ശതമാനം ഓഫ്, ഗോ ഗ്രീൻ ഗ്രോ ഗ്രീൻ, ഫര്‍ണിച്ചര്‍ സ്പെഷ്യല്‍ പ്രമോഷന്‍സ് തുടങ്ങിയവയും നടപ്പാക്കുന്നു.
വർഷം മുഴുവൻ സമ്മാന പദ്ധതികൾ നടപ്പിലാക്കുന്ന ഹൈപ്പർമാർക്കറ്റ് എന്നത് സഫാരിയുടെ പ്രധാന ആകർഷണമാണ്. കാറുകളും സ്വർണ നാണയങ്ങളും അടക്കം നിരവധി സമ്മാനങ്ങളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. 10,20,30 പ്രമോഷൻ എന്ന, നൂതനമായ വിൽപന രീതി ആരംഭിച്ചത് സഫാരിയാണ്. 10, 20, 30 ദിർഹമിന് ഉൽപന്നങ്ങൾ വാങ്ങാനുള്ള അവസരമാണ് ഇതുവഴി ലഭിക്കുന്നത്.
മറ്റു പല ഹെപ്പർമാർക്കറ്റുകളും ഇത് മാതൃകയാക്കി. അതോടൊപ്പം വിവിധ കമ്മ്യൂണിറ്റികളെ ആകർഷിക്കുന്ന നിരവധിയായ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ബർത്ഡേ, വിവാഹവാർഷികം എന്നിങ്ങനെ വിവിധ ആഘോഷങ്ങൾക്ക് വേദിയായി സഫാരി മാറുന്നു. അതോടൊപ്പം വലിയ പരിപാടികൾക്ക് ആവശ്യമായ മികച്ച സംവിധാനങ്ങളും ഇവിടെയുണ്ട്. ആയിരത്തോളം പേരെ ഉൾകൊള്ളുന്ന ഹാൾ, വിപുലമായ പാർക്കിങ് സൗകര്യം എന്നിവ വലിയ പരിപാടികൾ സംഘടിപ്പിക്കുന്നവർക്ക് ഉപകാരപ്പെടുന്നതാണ്.
ഇതിനകം സഫാരി ബേക്കറി ആൻഡ് ഹോട്ട് ഫുഡ് വിഭാഗത്തില്‍ നടന്ന ഭക്ഷണ മഹോത്സവങ്ങള്‍ ഭക്ഷ്യ പ്രേമികളുടെ വന്‍ ശ്രദ്ധയാണ് നേടിയത്. അച്ചായന്‍സ് ഫുഡ് ഫെസ്റ്റ്, സ്ട്രീറ്റ് ഫുഡ് ഫെസ്റ്റ്, മലബാര്‍ ഫുഡ് ഫെസ്റ്റിവല്‍, ദോശ മേള, പുട്ടു ഫീസ്റ്റ്, പായസ മേള തുടങ്ങിയവക്കെത്തിയ ജനസാഗരം തന്നെ ഇതിന് സാക്ഷി. നാട്ടിന്‍പുറങ്ങളെ ഓര്‍മിപ്പിക്കും വിധം മികച്ച രംഗ സജ്ജീകരണങ്ങള്‍ കൊണ്ട് ഭക്ഷ്യ മേളകളെ വ്യത്യസ്തമാക്കാനും സഫാരി ഏറെ ശ്രദ്ധ പുലര്‍ത്തി.
കോവിഡ് കാലത്ത് മനുഷ്യ ജീവനുകള്‍ രക്ഷിച്ച യഥാര്‍ത്ഥ മാലാഖമാരായ 500 നഴ്സുമാരെ ആദരിച്ച പ്രതിബദ്ധ സ്ഥാപനമെന്ന ഖ്യാതി നേടിയ ആദ്യ സ്ഥാപനമായിരിക്കും ഒരുപക്ഷേ സഫാരി. യു.എ.ഇ നാഷണല്‍ ഡേയോടനുബന്ധിച്ച് 10 രാജ്യങ്ങളില്‍ നിന്നുള്ള 48 ചിത്രകാരന്മാര് ഒരുക്കിയ ക്യാന്‍വാസ് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഈദ്, വിഷു, ഓണം, ക്രിസ്മസ് തുടങ്ങിയ വിശേഷ അവസരങ്ങളിലെല്ലാം ഏറെ ആകര്‍ഷകമായ പരിപാടികളാണ് സഫാരി നടത്തിയത്. 'എമിറാത്തി വിമന്‍സ് ഡേ' ഭാഗമായി ഇമാറാത്തി വനിതകളെ ആദരിച്ച ചടങ്ങും എടുത്തു പറയേണ്ടതാണ്.
നേതൃത്വ മികവിൽ പുതിയ ഉയരങ്ങളിലേക്ക്
സഫാരി ഗ്രൂപ് ചെയര്മാന് അബൂബക്കര്‍ മടപ്പാട്ടും മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദീനുമാണ് ചരിത്രം കുറിച്ച് മുന്നേറുന്ന ഈ സംരംഭത്തിന്റെ അമരക്കാർ. ഖത്തറിലെ ചില്ലറ വ്യപാര രംഗത്ത് വിപ്ലവം സൃഷ്ടിച്ച മുന്നേറ്റത്തിലൂടെയാണ് ഇരുവരും ഗൾഫ് മേഖലയിലെ ബിസിനസ് രംഗത്ത് മേൽവിലാസം നേടിയത്. നിരന്തര പരിശ്രമത്തിലൂടെ ഉന്നത വിജയം കൈവരിച്ച സംരംഭകരാണ് ഇരുവരും. മലപ്പുറം ജില്ലയിലെ മാറഞ്ചേരി സ്വദേശിയായ അബൂബക്കർ 1979മുതൽ പ്രവാസഭൂമികയിലുണ്ട്. സാമൂഹിക-സാംസ്കാരിക ഇടപെടലുകളിലൂടെയും പ്രവാസത്തിന് സുപരിചിതനായ വ്യക്തിത്വമായ കണ്ണൂർ പെരിങ്ങത്തൂർ സ്വദേശിയായ സൈനുല്‍ ആബിദീൻ 1978ലാണ് പ്രവാസമാരംഭിക്കുന്നത്.
വിജയകരമായ അഞ്ചുവർഷങ്ങൾ പിന്നിടുമ്പോൾ പല കാര്യങ്ങളിലും ലോകത്തിന് മാതൃകയായ യു.എ.ഇ ഭരണകൂടത്തിന്റെ അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനങ്ങളും കൊണ്ടാണ് സഫാരിക്ക് ഇത്ര മികവാര്‍ന്ന നിലയില്‍ മുന്നേറാന്‍ സാധിച്ചതെന്ന് അബൂബക്കര്‍ മടപ്പാട്ട് പറയുന്നു. അതോടൊപ്പം സഫാരിയുടെ വിജയത്തിന് പിന്നിൽ വിവിധ ഡിപാർട്മെന്റുകളിലായി പ്രവർത്തിക്കുന്ന അഭ്യസ്ഥവിദ്യരായ, സമർപ്പിതരായ ടീമിന്റെ മികവും അദ്ദേഹം എടുത്തുപറയുന്നു. ചുരുങ്ങിയ കാലയളവില്‍ തന്നെ സഫാരിയെ നെഞ്ചേറ്റിയ പ്രിയ ഉപഭോക്താക്കള്‍, സഹപ്രവര്‍ത്തകര്‍, സഫാരി മാളിലെ മറ്റ് സ്ഥാപനങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍, വിതരണക്കാര്‍ തുടങ്ങിയവരെയും ഈ സന്ദര്‍ഭത്തില്‍ നന്ദിയോടെ സ്മരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു.
യു.എ.ഇയിലും മറ്റു ഗൾഫ് രാജ്യങ്ങളിലും വ്യാപിക്കാനും എല്ലാ സ്ഥലങ്ങളിലും ഹൈപ്പർമാർക്കറ്റുകൾ സ്ഥാപിക്കാനുമാണ് സഫാരി ലക്ഷ്യമിടുന്നത്. അഞ്ചു വർഷം പൂർത്തിയാകുന്ന പശ്ചാത്തലത്തിൽ റാസൽഖൈമയിൽ വിപുലമായ ഹൈപ്പർമാർക്കറ്റ് സമുച്ചയം ഉൾകൊള്ളുന്ന സഫാരി മാൾ തുറക്കാനുള്ള തയ്യാറെടുപ്പിലാണ്.
അഞ്ചാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സഫാരി വ്യത്യസ്തമാര്‍ന്ന പ്രമോഷനുകളും ഓഫറുകളുമാണ് ഒരുക്കിയിരിക്കുന്നത്. 10എം.ജി കാറുകളും 144ഗ്രാം സ്വർണ നാണയങ്ങളും നേടാനുള്ള അവസരമാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ‘വിൻ ഫ്രീ ട്രോളി’, കുട്ടികൾക്ക് പെയിന്റിങ് മൽസരം, പാചക മൽസരം, തീറ്റ മൽസരം, ഫോട്ടോഗ്രഫി മൽസരം, സ്പിൻ ആൻഡ് വിൻ, സ്റ്റിൽറ്റ് വാകേഴ്സ്, ദാബ്കെ അറബിക് ഡാൻസ്, ചെണ്ടമേളം, റേഡിയോ റോഡ് ഷോ, കിഡ്സ് ടാലന്റ് ഷോ, ഫാഷൻ ഷോ, ഓണം ഫെസ്റ്റ് എന്നിങ്ങനെ നിരവധി പരിപാടികളും ഇതിന്റെ ഭാഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.