സഫാരിമാൾ ഇനി റാസൽഖൈമയിലും
text_fieldsറാസൽഖൈമ: സഫാരി ഗ്രൂപ്പിന്റെ യു.എ.ഇയിലെ രണ്ടാമത്തെ ഷോപ്പിങ് മാൾ റാസൽഖൈമയിൽ പ്രവർത്തനമാരംഭിക്കുന്നു. റാസൽഖൈമയിൽ രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ നിർമാണം പൂർത്തിയായ സഫാരിമാൾ ഡിസംബർ 26ന് വൈകീട്ട് നാലിന് ശൈഖ് ഒമർ ബിൻ സാഖിർ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്യുമെന്ന് സഫാരി ഗ്രൂപ് ചെയർമാൻ അബൂബക്കർ മടപ്പാട്ട് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഹൈപ്പർ മാർക്കറ്റ്, ഇലക്ട്രോണിക്സ്, ഡിപ്പാർട്മെന്റ് സ്റ്റോർ, ഫർണിച്ചർ, ബേക്കറി, ഹോട്ട്ഫുഡ്, ഫുഡ്കോർട്ട് തുടങ്ങിയ വിഭാഗങ്ങൾ ഇവിടെയുമുണ്ടാകും. ഷാർജയിലെ സഫാരിമാളിന്റെ വൻവിജയമാണ് റാസൽഖൈമയിലും പ്രവർത്തനം തുടങ്ങാൻ പ്രചോദനമായതെന്ന് അദ്ദേഹം പറഞ്ഞു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഡിസംബര്‍ 26 മുതൽ സഫാരി മാൾ സന്ദർശിക്കുന്നവർക്ക് ഒന്നും പർച്ചേസ് ചെയ്യാതെത്തന്നെ ‘വിസിറ്റ് ആൻഡ് വിന്’ പ്രമോഷനിലൂടെ ഒരു ലക്ഷം ദിർഹം സമ്മാനമായി നേടാം. വെറും രണ്ടു മാസം നീണ്ടുനിൽക്കുന്ന പ്രമോഷനിലൂടെ ഒന്നാം സമ്മാനമായി 50,000 ദിർഹമും രണ്ടാം സമ്മാനമായി 30,000 ദിർഹമും മൂന്നാം സമ്മാനമായി 20,000 ദിർഹമും സമ്മാനമായി നേടാം.
കൂടാതെ, ഉദ്ഘാടനത്തോടനുബന്ധിച്ച് സുസുക്കി ജിംനി നൽകുന്ന അഞ്ച് കാറുകളുടെ പ്രമോഷനും സഫാരിയിൽ ഒരുക്കിയിട്ടുണ്ട്. സഫാരി ഹൈപ്പർമാർക്കറ്റിൽനിന്ന് 50 ദിർഹമിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന ഈ റാഫിൾ കൂപ്പൺ വഴി ‘മൈസഫാരി’ ആപ്പിൽ രജിസ്റ്റർ ചെയ്ത ഏതൊരാൾക്കും ഈ മെഗാസമ്മാന പദ്ധതിയിൽ പങ്കാളികളാകാം.
അബൂദബി അടക്കമുള്ള മറ്റ് എമിറേറ്റുകളിലേക്കും ഉടൻ പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു. സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീന്‍, എക്സിക്യൂട്ടിവ് ഡയറക്ടർമാരായ ഷമീം ബക്കര്‍, ഷാഹിദ് ബക്കര്‍, റീജനൽ ഡയറക്ടര്‍ പർച്ചേസ് ബി.എം കാസിം എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.