രുചിയുടെ രസക്കൂട്ടൊരുക്കി സഫാരി പായസമേളക്ക് തുടക്കം
text_fieldsദുബൈ: ഓണത്തിന് ഉപഭോക്താക്കള്‍ക്കായി 20ലധികം പായസങ്ങൾ ഒരുക്കി ഷാർജയിലെ സഫാരി ഹൈപ്പർമാർക്കറ്റിലെ പായസമേള. പായസമേളയുടെ ഉദ്ഘാടനം ദുബൈ കെ.എം.സി.സി പ്രസിഡൻറ് ഇബ്രാഹിം എളേറ്റില്‍, അജ്മാന്‍ ഇന്ത്യന്‍ സോഷ്യല്‍ സെൻറർ പ്രസിഡൻറ് ജാസിം മുഹമ്മദ് എന്നിവർ ചേർന്ന് നിർവഹിച്ചു.
സഫാരി മാനേജിങ് ഡയറക്ടർ സൈനുല്‍ ആബിദീന്‍, എക്സിക്യൂട്ടിവ് ഡയറക്ടർ ഷമീം ബക്കർ, ചാക്കോ ഊളക്കാടന്‍ (മലബാർ ഗോള്‍ഡ്), മാനേജ്മെൻറ് പ്രതിനിധികള്‍ തുടങ്ങിയവർ സന്നിഹിതരായിരുന്നു. സഫാരിയൊരുക്കിയ പായസമേളയും ഓണച്ചന്തയുമെല്ലാം, മലയാളിയെ ഗൃഹാതുരസ്മരണകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നുവെന്ന് ഇബ്രാഹിം എളേറ്റില്‍ പറഞ്ഞു.
കോവിഡ് കാലത്ത് ആഘോഷങ്ങളുടെ അർഥവും തലവും മാറിയെങ്കിലും ബന്ധങ്ങളുടെ ഊഷ്മളത ഊട്ടിയുറപ്പിക്കാനും നാടിനോട് ചേർന്നുനില്‍ക്കാനും പ്രവാസിക്ക് കഴിയുന്നത് വിഭവങ്ങളുടെ ലഭ്യതകൊണ്ടുകൂടിയാണെന്ന് ജാസിം മുഹമ്മദ് പറഞ്ഞു.
25 കൂട്ടം വിഭവങ്ങളടങ്ങിയ സമൃദ്ധമായ സദ്യയാണ് ഇത്തവണ ഒരുക്കിയിട്ടുള്ളതെന്ന് സഫാരി ബേക്കറി ആൻഡ് ഹോട്ട് ഫുഡ് ഇന്‍ ചാർജ് ജഫ്രി തോംസൺ പറഞ്ഞു. രണ്ട് ഓണസദ്യ അഡ്വാൻസ് ബുക്ക് ചെയ്യുന്നവർക്ക് ഒരു ദോത്തി സൗജന്യമായി നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടപ്രഥമനും അമ്പലപ്പുഴ പാല്‍പായസവും സേമിയ പായസവും ഉള്‍െപ്പടെ ഒരുക്കിയിട്ടുണ്ട്. ഈത്തപ്പഴം കൊണ്ടൊരുക്കിയ പായസവും പായസമേളയിലുണ്ട്. കാരറ്റും മാങ്ങയും ബീറ്റ്റൂട്ടും പൈനാപ്പിളും പായസ മധുരമാകുമ്പോള്‍ വ്യത്യസ്ത രുചികളുടെ കൂട്ടൊരുങ്ങുന്നു. സഫാരി ഒരുക്കിയ ഏറ്റവും വലിയ ഓണച്ചന്തയും ശ്രദ്ധയാകർഷിക്കുന്നുണ്ട്. 'വീട്ടില്‍ പൂക്കളമൊരുക്കി സമ്മാനം നേടൂ' എന്ന പേരിൽ നടത്തുന്ന മത്സരത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.