ലോക്ക്ഡൗൺ ഇടവേളക്ക് ശേഷം ജനപ്രിയ പ്രമോഷനുമായി സഫാരി
text_fieldsഷാർജ:ആകർഷകമായ ഷോപ്പിങ് അനുഭവവും അതുല്യമായ പ്രമോഷനുകളും കൊണ്ട് ജനമനസ്സുകളിൽ സ്വീകാര്യത നേടിയ യു.എ.ഇയിലെ ഏറ്റവും വലിയ ഹൈപർമാർക്കറ്റായ ഷാർജ സഫാരിയിൽ പുതിയ പ്രമോഷന് തുടക്കമായി.
ലോകോത്തര ബ്രാൻറുകളുടേതുൾപ്പെടെ 500ലധികം ഉൽപന്നങ്ങൾ ഉൾക്കൊള്ളുന്ന 10, 20, 30 പ്രമോഷനാണ് സഫാരി തുടക്കം കുറിച്ചിരിക്കുന്നത്. ഗ്രോസറി, സ്റ്റേഷനറി, ബേക്കറി, ഹോട്ട്ഫുഡ്, റെഡിമെയ്ഡ്, മത്സ്യ-മാംസാദികൾ, ഫർണിച്ചർ, ടോയ്സ്, ഇലക്ട്രോണിക്സ്, ഓർഗാനിക് വെജിറ്റബിൾസ് തുടങ്ങിയ വൈവിധ്യമാർന്ന ഉൽപന്നങ്ങളാണ് ഇന്ന് മുതൽ രണ്ടാഴ്ച നീളുന്ന പ്രമോഷനിലൂടെ അത്ഭുതകരമായ വിലക്കുറവിൽ സ്വന്തമാക്കാനാവുക.
ഉപയോക്താക്കൾക്ക് ആവശ്യമായ അളവിൽ ലഭ്യത ഉറപ്പുവരുത്തിയ ശേഷമേ ഒാഫറുകൾ പ്രഖ്യാപിക്കാറുള്ളൂവെന്നും ഒാരോ ഉപയോക്താവിനും ഒരുപ്രമോഷനിലെങ്കിലും പങ്കാളിയാവാൻ സാധിക്കുന്ന രൂപത്തിലാണ് സഫാരി ഒാഫറുകൾ ഒരുക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
കോവിഡ്19 െൻറ സാഹചര്യത്തിൽ സാനിറ്റൈസേഷൻ ടണൽ ഉൾപ്പെടെ എല്ലാസുരക്ഷാസംവിധാനങ്ങളും സഫാരി ഒരുക്കിയിട്ടുണ്ടെന്ന്സഫാരി മാനേജിംഗ്ഡയറക്ടർ സൈനുൽ ആബിദീൻ പറഞ്ഞു. യു.എ.ഇയിലെ ഏറ്റവും വലിയ ഹൈപർ മാർക്കറ്റ് ആയതുകൊണ്ടുതന്നെ, ഉപയോക്താക്കൾക്ക് സാമൂഹിക അകലം പാലിച്ച്ഷോപ്പിങ് നടത്താൻ സാധിക്കുന്നുണ്ടെന്നത് സവിശേഷ ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019 സെപ്തംബർ നാലിന്പ്രവർത്തനമാരംഭിച്ചസഫാരിയുടെ ‘വിൻ 30 ടയോട്ടകൊറോള’ പ്രമോഷനും ‘വിൻ വൺ കിലോ ഗോൾഡ്’ പ്രമോഷനും വിൻ 15 ടയോട്ട ഫോർച്യൂണർ' പ്രമോഷനും അഭൂതപൂർവമായ പ്രതികരണമായിരുന്നു. ഹൈപ്പർമാർക്കറ്റിൽ നിന്ന് 50 ദിർഹമിന് പർച്ചേസ് ചെയ്യുന്നവർക്ക് റാഫിൾ കൂപ്പണിലൂടെ പ്രതിമാസം ലക്ഷം ദിർഹം സ്വന്തമാക്കാൻ അവസരമൊരുക്കുന്ന ‘വിൻ ഹാഫ്എമില്യൺ ദിർഹംസ്’ പ്രമോഷനാണ്നിലവിൽ നടക്കുന്നത്.
കോവിഡ് 19െൻറപശ്ചാത്തലത്തിൽ സാമ്പത്തികവികസനവകുപ്പിെൻറ നിർദേശപ്രകാരംനറുക്കെടുപ്പ്മാറ്റിവെച്ചിട്ടുണ്ടെങ്കിലും പ്രമോഷൻ തുടരുകയാണ്. സാമ്പത്തികവികസനവകുപ്പ് നിർദേശിക്കുന്ന തീയതിയിൽ നറുക്കെടുപ്പ്നടത്തി സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.