ടൊയോട്ട ഫോർച്യൂണർ മെഗാ പ്രമോഷനുമായി സഫാരി ഹൈപ്പർ മാർക്കറ്റ്
text_fieldsഷാർജ: യു.എ.ഇയിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റായ ഷാർജ സഫാരി ഹൈപ്പർ മാർക്കറ്റ് അതി ശയിപ്പിക്കുന്ന പുത്തൻ മെഗാ പ്രമോഷൻ പ്രഖ്യാപിച്ചു. സഫാരി ഹൈപ്പർ മാർക്കറ്റിൽനിന്ന ് 50 ദിർഹമിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾകൂപ്പൺ നറുക്കെടുപ്പിലൂടെ 15 ടൊ യോട്ട ഫോർച്യൂണർ കാറുകൾ സമ്മാനമായി നേടാനാവുന്നതാണ് പുതിയ മെഗാ പ്രമോഷൻ.
നവംബർ നാലിന് ആരംഭിച്ച പുതിയ പ്രമോഷനിൽ ഓരോ രണ്ടാഴ്ചയിലും രണ്ടു വിജയികളെ തിരഞ്ഞെടുക്കും. 2020 ഫെബ്രുവരി 26 വരെ നീളുന്ന ഈ പ്രമോഷനിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 15 വിജയികൾക്ക് 2020 മോഡൽ ടൊയോട്ട ഫോർച്യൂണർ സമ്മാനമായി നൽകും. 2019 സെപ്റ്റംബർ നാലിന് പ്രവർത്തനമാരംഭിച്ച സഫാരിയുടെ വിൻ 30 ടൊയോട്ട കൊറോള പ്രമോഷനും വിൻ 1 കിലോ ഗോൾഡ് പ്രമോഷനും ആവേശകരമായ പ്രതികരണമാണ് ഉപഭോക്താക്കളിൽനിന്ന് ലഭിച്ചത്.
യു.എ.ഇയിൽ സഫാരിയുടെ ആദ്യ സംരംഭമായിട്ടും ജനങ്ങൾ അർപ്പിച്ച വിശ്വാസവും പിന്തുണയും സ്നേഹവും ഏറെ ആഹ്ലാദം പകർന്നുവെന്ന് സഫാരി ഗ്രൂപ് എം.ഡി സൈനുൽ ആബിദീൻ പറഞ്ഞു. വ്യത്യസ്ത രാജ്യങ്ങളിൽനിന്നുള്ള ഉപഭോക്താക്കൾ കൊറോള നറുക്കെടുപ്പിൽ വിജയികളായി എന്നത് എല്ലാ രാജ്യക്കാർക്കിടയിലും ചുരുങ്ങിയ കാലംകൊണ്ട് സഫാരി ഏറെ സ്വീകാര്യമായി എന്നതിെൻറ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏറ്റവും ഗുണമേന്മയുള്ള ഉൽപന്നങ്ങൾ വിലക്കുറവിൽ ജനങ്ങളിലേക്കെത്തിക്കുകയാണ് സഫാരി ചെയ്യുന്നത്. മൂന്നു നിലകളിലായി സംവിധാനിച്ചിട്ടുള്ള ഹൈപ്പർ മാർക്കറ്റിൽ േഗ്രാസറി, സ്റ്റേഷനറി, ബേക്കറി, ഹോട്ട് ഫുഡ്, റെഡിമെയ്ഡ്, മത്സ്യ-മാംസാദികൾ, ഫർണിച്ചർ, ടോയ്സ്, ഇലക്ട്രോണിക്സ്, ഓർഗാനിക് വെജിറ്റബ്ൾസ് തുടങ്ങി എല്ലാ വിഭാഗത്തിലുംപെടുന്ന ഉൽപന്നങ്ങളുടെ കമനീയശേഖരമാണ് ഒരുക്കിയിരിക്കുന്നത്. വാരാന്ത്യങ്ങളിലെ അതിമനോഹരമായ വിനോദ പരിപാടികളും കുടുംബങ്ങളുടെ സ്വീകാര്യത വർധിപ്പിക്കാൻ കാരണമായിട്ടുണ്ട്. പ്രഭു ദേവയും ഡെയ്സിഷായും, റാഷിദ്ബെൽഹാസയും ഉൾപ്പെടെ അണിനിരക്കുന്ന ദബാംഗ് റോഡ്ഷോ വ്യാഴാഴ്ച വൈകീട്ട് ഏഴരക്ക് സഫാരിമാളിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.