ഷാർജയിൽ ബൈക്ക് യാത്രികർക്ക് സുരക്ഷ ബോധവത്കരണം
text_fieldsഷാർജ: എമിറേറ്റിലെ ഡെലിവറി ബൈക്ക് യാത്രികർക്ക് റോഡ് സുരക്ഷ ബോധവത്കരണ കാമ്പയിന് തുടക്കമിട്ട് ഷാർജ പൊലീസ്. ബൈക്ക് യാത്രികരിൽനിന്ന് സാധാരണ സംഭവിക്കുന്ന ട്രാഫിക് നിയമലംഘനങ്ങളെ കുറിച്ച് അവബോധമുണ്ടാക്കുകയാണ് ലക്ഷ്യം. ‘സേഫ് ഡ്രൈവിങ് മോട്ടോർ സൈക്കിൾ’ എന്ന് പേരിട്ടിരിക്കുന്ന കാമ്പയിനിൽ എമിറേറ്റിലെ വിവിധ കമ്പനികളിൽ നിന്നുള്ള ഡെലിവറി റൈഡേഴ്സിന് ബോധവത്കരണ ക്ലാസുകൾ നൽകും. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് ഷാർജ ട്രാഫിക് ആൻഡ് പെട്രോൾ ഡിപ്പാർട്മെന്റ് ആരംഭിച്ച കാമ്പയിൻ മാർച്ച് വരെ നീളും. ഡെലിവറി റൈഡേഴ്സിനിടയിൽ ബോധവത്കരണത്തിനായി ഡിപ്പാർട്മെന്റ് നടത്തുന്ന പ്രയ്തനങ്ങളുടെ തുടർച്ചയാണിത്. 2021ൽ ആരംഭിച്ച കാമ്പയിനിലൂടെ ഇതു വരെ 5,715 പേർ പങ്കാളികളായി. ഹെൽമെറ്റ് ധരിക്കുക, വേഗപരിധി പാലിക്കുക, ലൈനുകൾ സൂക്ഷിക്കുക, തെറ്റായ ഓവർടേക്കിങ്ങിൽനിന്ന് വിട്ടുനിൽക്കുക, പെട്ടെന്നുള്ള ലൈൻ വെട്ടിക്കൽ നടത്താതിരിക്കുക തുടങ്ങിയ കാര്യങ്ങളിലാണ് ബോധവത്കരണം ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.