സ്കൂൾ ബസ് ജീവനക്കാർക്ക് സുരക്ഷാ പരിശീലനം
text_fieldsഅജ്മാന്: സ്കൂൾ ബസ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും പുതിയ സുരക്ഷാ പരിശീലന പരിപാടി ആരംഭിച്ചു. അജ്മാൻ സിവിൽ ഡിഫൻസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബോധവത്കരണ ക്ലാസുകള്‍ക്ക് പുറമെ പ്രായോഗിക പരിശീലനവും ഉണ്ടായിരിക്കും. അടുത്തിടെ സ്കൂള്‍ ബസ് ഇടിച്ച് കുട്ടി മരിച്ചതോടെയാണ് അധികൃതര്‍ കൂടുതല്‍ സുരക്ഷാ ബോധവത്കരണ നടപടികളിലേക്ക് നീങ്ങുന്നത്. ഉർദു, ഇംഗ്ലീഷ് ഭാഷകളിലായിരിക്കും ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ സഹകരണത്തോടെ അജ്മാന് സിവില്‍ ഡിഫന്‍സ് ക്ലാസുകള്‍ സംഘടിപ്പിക്കുക. വാഹനാപകടങ്ങളിൽനിന്ന് വിദ്യാർഥികൾ സുരക്ഷിതരാണെന്ന് പരിശീലനത്തിലൂടെ ഉറപ്പാക്കും.
ഏഴു ബോധവത്കരണ പ്രഭാഷണങ്ങളാണ് പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് അജ്മാൻ സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ കേണൽ റെയ്ദ് ഉബൈദ് അൽ സാബി പറഞ്ഞു.
യു.എ.ഇയെ ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളിലൊന്നാക്കി മാറ്റാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടികളുടെ ഭാഗമായാണ് ജനറൽ കമാൻഡ് ഓഫ് സിവിൽ ഡിഫൻസിന്റെ ഈ നടപടിയെന്ന് അൽ സാബി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.