Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ​ഫി​യ അ​ൽ സാ​യേ​ഗ്​...

സ​ഫി​യ അ​ൽ സാ​യേ​ഗ്​ ഒ​ളി​മ്പി​ക്സി​ൽ യു.​എ.​ഇ​യു​ടെ പ്ര​തീ​ക്ഷ

text_fields
bookmark_border
Safia Al Sayegh
cancel
camera_alt

സഫിയ അൽ സായേഗ്

ദു​ബൈ: പാ​രി​സ്​ ഒ​ളി​മ്പി​ക്സി​ൽ യു.​എ.​ഇ​യെ പ്ര​തി​നി​ധീ​ക​രി​ച്ച്​ പ​​ങ്കെ​ടു​ക്കു​ന്ന 14 അം​ഗ ടീ​മി​ൽ മെ​ഡ​ൽ പ്ര​തീ​ക്ഷ​യു​മാ​യി സൈ​ക്കി​ൾ താ​രം സ​ഫി​യ അ​ൽ സാ​യേ​ഗ്. ഞാ​യ​റാ​ഴ്ച 158 കി.​മീ വ​നി​ത സൈ​ക്കി​ൾ റോ​ഡ്​ റേ​സി​ലാ​ണ്​ സ​ഫി​യ മ​ത്സ​രി​ക്കു​ന്ന​ത്. യു.​എ.​ഇ​യി​ൽ​നി​ന്ന്​ ഒ​ളി​മ്പി​ക്സി​ന്​ യോ​ഗ്യ​ത നേ​ടു​ന്ന ആ​ദ്യ ഇ​മാ​റാ​ത്തി സൈ​ക്കി​ൾ താ​ര​മാ​ണ്​ സ​ഫി​യ. ലോ​ക​ത്തെ ശ​ക്ത​രാ​യ 96 സൈ​ക്കി​ൾ താ​ര​ങ്ങ​ളാ​ണ്​ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.

എ​ങ്കി​ലും മി​ക​ച്ച സ​മ​യം ക​ണ്ടെ​ത്താ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ താ​രം. ഇ​ക്വ​സ്​​ട്രി​യ​ൻ, ജൂ​ഡോ, അ​ത്​​ല​റ്റി​ക്സ്, സൈ​ക്ലി​ങ്, നീ​ന്ത​ൽ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ യു.​എ.​ഇ താ​ര​ങ്ങ​ൾ ഇ​ത്ത​വ​ണ മ​ത്സ​രി​ക്കു​ന്ന​ത്. ഇ​തി​ൽ തി​ങ്ക​ളാ​ഴ്ച​യാ​ണ്​ ഇ​ക്വ​സ്​​ട്രി​യ​ൻ മ​ത്സ​ര​ങ്ങ​ൾ. 200 മീ​റ്റ​ർ ഫ്രീ​സ്​​റ്റൈ​ൽ നീ​ന്ത​ൽ മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ത്ത മ​ഹാ അ​ൽ ഷെ​ഹി ത​ന്‍റെ ത​ന്നെ മു​ൻ റെ​ക്കോ​ഡ്​ തി​രു​ത്തി. 100 മീ​റ്റ​ർ ഫ്രീ ​സ്​​റ്റൈ​ൽ ​പു​രു​ഷ വി​ഭാ​ഗം നീ​ന്ത​ൽ മ​ത്സ​ര​ത്തി​ൽ 50.39 സെ​ക്ക​ൻ​ഡി​ലാ​ണ്​ മ​റ്റൊ​രു ഇ​മാ​റാ​ത്തി നീ​ന്ത​ൽ താ​ര​മാ​യ യൂ​സു​ഫ്​ അ​ൽ മ​ത്രൂ​ഷി ഫി​നി​ഷ്​ ചെ​യ്ത​ത്. 100 മീ. ​ഓ​ട്ട​മ​ത്സ​ര​ത്തി​ൽ അ​ത്​​ല​റ്റി​ക്​ താ​രം മ​റി​യം അ​ൽ ഫാ​ർ​സി ഒ​മ്പ​താ​മ​താ​യി ഫി​നി​ഷ്​ ചെ​യ്ത​തോ​ടെ മെ​ഡ​ൽ പ്ര​തീ​ക്ഷ അ​സ്ത​മി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E NewsParis Olyampics 2024
News Summary - Safia Al Sayegh is the UAE's hope at the Olympics
Next Story