Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ​ലാം...

സ​ലാം പാ​പ്പി​നി​ശ്ശേ​രി​ക്ക് മ​ഹാ​ത്മാ​ഗാ​ന്ധി ക​ൾ​ച​റ​ൽ ഫോ​റ​ത്തി​ന്‍റെ ആ​ദ​രം

text_fields
bookmark_border
സ​ലാം പാ​പ്പി​നി​ശ്ശേ​രി​ക്ക് മ​ഹാ​ത്മാ​ഗാ​ന്ധി ക​ൾ​ച​റ​ൽ ഫോ​റ​ത്തി​ന്‍റെ ആ​ദ​രം
cancel
camera_alt

മ​ഹാ​ത്മാ​ഗാ​ന്ധി ക​ൾ​ച​ർ ഫോ​റം യാ​ബ് ലീ​ഗ​ൽ സ​ർ​വി​സ​സി​ന്‍റെ സി.​ഇ.​ഒ സ​ലാം പാ​പ്പി​നി​ശ്ശേ​രി​യെ ആ​ദ​രി​ക്കു​ന്നു

ഷാ​ർ​ജ: ഗാ​ന്ധി ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് യു.​എ.​ഇ​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും യാ​ബ് ലീ​ഗ​ൽ സ​ർ​വി​സ​സി​ന്‍റെ സി.​ഇ.​ഒ​യു​മാ​യ സ​ലാം പാ​പ്പി​നി​ശ്ശേ​രി​യെ മ​ഹാ​ത്മാ​ഗാ​ന്ധി ക​ൾ​ച​റ​ൽ ഫോ​റം (ഐ.​എം.​ജി.​സി.​എ​ഫ്) ഷാ​ർ​ജ ആ​ദ​രി​ച്ചു. ഐ.​എം.​ജി.​സി.​എ​ഫ് മു​ൻ പ്ര​സി​ഡ​ന്‍റ്​ പി.​ആ​ർ. പ്ര​കാ​ശ് സ്നേ​ഹോ​പ​ഹാ​രം കൈ​മാ​റി. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നി​ൽ ഹൃ​ദ​യ​പൂ​ർ​വം ബാ​പ്പു​ജി​ക്ക് എ​ന്ന പേ​രി​ൽ ര​ക്ത​ദാ​ന ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു.

എ​മി​റേ​റ്റ്സ് ഹെ​ൽ​ത്ത് സ​ർ​വി​സ​സു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ ച​ട​ങ്ങി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി ക​ൾ​ച​ർ ഫോ​റം പ്ര​സി​ഡ​ന്‍റ്​ പ്ര​ദീ​പ് നെ​ന്മാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള ഗ​താ​ഗ​ത മ​ന്ത്രി ആ​ൻ​റ​ണി രാ​ജു പ​രി​പാ​ടി​യു​ടെ ഉ​ദ്‌​ഘാ​ട​ന നി​ർ​വ​ഹി​ച്ചു. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ക്കാ​ല​മാ​യി യു.​എ.​ഇ​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന സം​ഘ​ട​ന​യാ​ണ് മ​ഹാ​ത്മാ​ഗാ​ന്ധി ക​ൾ​ച​റ​ൽ ഫോ​റം. ച​ട​ങ്ങി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി ക​ൾ​ച​റ​ൽ ഫോ​റം ഷാ​ർ​ജ വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഫാ​സി​ൽ മാ​ങ്ങാ​ട്, യാ​ബ് ലീ​ഗ​ൽ സ​ർ​വി​സ​സി​ന്‍റെ എ​ച്ച്.​ആ​ർ മാ​നേ​ജ​ർ ഫ​ർ​സാ​ന അ​ബ്ദു​ൽ ജ​ബ്ബാ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEMahatma Gandhi Cultural ForumSalaam Papinisseri
News Summary - Salaam Papinisseri courtesy of Mahatma Gandhi Cultural Forum
Next Story