സലാം എയറിന്‍റെ ആദ്യ വിമാനം ഫുജൈറയില്‍നിന്ന് പറന്നുയര്‍ന്നു
text_fieldsഫുജൈറ: ബജറ്റ് വിമാന കമ്പനിയായ സലാം എയറിന്‍റെ ആദ്യ വിമാനം ഫുജൈറ വിമാനത്താവളത്തിൽനിന്നു ബുധനാഴ്ച രാവിലെ 10.38ന് പറന്നുയര്‍ന്നു. മസ്കത്തിൽനിന്ന് പുറപ്പെട്ട വിമാനം എയര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ക്യാപ്റ്റന്‍ മുഹമ്മദ് അഹമദ് ഉള്‍പ്പടെ 27 ജീവനക്കാരുമായി രാവിലെ 8.45ന് ഫുജൈറ വിമാനത്താവളത്തിൽ ലാന്‍ഡ് ചെയ്തു. വാട്ടര്‍ സല്യൂട്ട് ചെയ്താണ് വിമാനത്തെ സ്വീകരിച്ചത്.
യാത്രക്കാർക്ക് വിമാനത്താവളം ഡയറക്ടർ ജനറൽ ക്യാപ്റ്റൻ ഇസ്മായിൽ അൽ ബലൂഷി ഉള്‍പ്പടെ ജീവനക്കാര്‍ ഊഷ്മള വരവേൽപ്പ് നല്‍കി. 10.38ന് 97 യാത്രക്കാരുമായി വിമാനം തിരിച്ചുപറന്നു. ആഴ്ചയിൽ തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാവിലെ 9.40നും രാത്രി 8.10നും ആയി നാലു സര്‍വിസുകള്‍ ആണ് സലാം എയര്‍ നടത്തുന്നത്. കേരളത്തിലേക്ക് തിരുവനന്തപുരത്തേക്കാണ് സർവിസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.