Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right'സലാം ബൈറൂത്' 485...

'സലാം ബൈറൂത്' 485 വീടുകൾ നിർമിക്കും; 2900 ഇരകളെ പുനരധിവസിപ്പിക്കും

text_fields
bookmark_border
സലാം ബൈറൂത് 485 വീടുകൾ നിർമിക്കും; 2900 ഇരകളെ പുനരധിവസിപ്പിക്കും
cancel

ഷാർജ: പോർട്ട് ബൈറൂത്തിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് ആശ്വാസം നൽകാന്‍ ശ്രമവുമായി ഷാർജ ഭരണാധികാരിയുടെ പത്നി. ദ ബിഗ് ഹാർട്ട് ഫൗണ്ടേഷൻ (ടി.ബി.എച്ച്.എഫ്) ചെയർപേഴ്‌സനും യു.എൻ എച്ച്.സി.ആറിലെ അഭയാർഥി കുട്ടികളുടെ വക്താവുമായ ശൈഖ ജവാഹർ ബിന്ത് മുഹമ്മദ് അൽ ഖാസിമി സമാരംഭിച്ച 'സലാം ബൈറൂത് കാമ്പയിന്‍' വഴിയാണ്​ ശ്രമം. സ്‌ഫോടനത്തിൽ തകർന്ന 485 വീടുകളുടെ അറ്റകുറ്റപ്പണികൾക്കും പുനഃസ്ഥാപനത്തിനുമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇത് 225 അഭയാർഥികൾ ഉൾപ്പെടെ 2900 ഇരകളെ അടുത്ത ആറു മാസത്തിനുള്ളിൽ അവരുടെ വാസസ്ഥലങ്ങളിലേക്ക് മടങ്ങാൻ പ്രാപ്തരാക്കും.

ഷാർജ ആസ്ഥാനമായ ആഗോള മനുഷ്യാവകാശ സംഘടനയായ ടി.ബി.എച്ച്.എഫി​െൻറ നേതൃത്വത്തിൽ സലാം ബൈറൂത്തി​െൻറ പ്രാരംഭ പ്രോജക്ടുകൾ തുടങ്ങി. ദുരിതബാധിതർക്ക് പുതപ്പ്, മെത്ത, പ്ലാസ്​റ്റിക് ഷീറ്റുകൾ തുടങ്ങിയ അവശ്യസാധനങ്ങൾ നൽകുന്നതടക്കമുള്ള ശ്രമങ്ങൾ തുടരുകയാണ്. ലബനാൻ പൗരന്മാരും അഭയാർഥികളും ഉൾപ്പെടെ 650 ദുരിതബാധിതരെ പദ്ധതി പുനരധിവസിപ്പിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newshousesgulf news‘Salam Beirut’
Next Story