സലാം യു.എ.ഇ: ആദരം അർപ്പിച്ച് പ്രവാസി മലയാളികളുടെ ഗാനോപഹാരം
text_fieldsദുബൈ: യു.എ.ഇയുടെ 49ാം ദേശീയദിനത്തിൽ ആദരമർപ്പിച്ച് പ്രവാസി മലയാളികളുടെ ഗാനോപഹാരം. 'സലാം യു.എ.ഇ' എന്ന പേരിലാണ് യു.എ.ഇയെ പ്രകീർത്തിച്ച് മലയാള ഗാനം പുറത്തിറക്കിയത്. പ്രവാസി എഴുത്തുകാരനും ഗായകനുമായ മേതിൽ സതീശനാണ് രചനയും സംഗീതവും. ഏറെക്കാലമായി അബൂദബിയിലുള്ള സതീശെൻറ സംഗീത ആൽബങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. റേഡിയോ ഏഷ്യയിൽ സീനിയർ ആർട്ടിസ്റ്റായിരുന്ന ശശി വള്ളിക്കാടാണ് പശ്ചാത്തല സംഗീതം ഒരുക്കിയതും ഗാനം ആലപിച്ചതും. അരുൺ ശശി, വൈഷ്ണവി, നിഖിൽ സതീശൻ തുടങ്ങിയവരാണ് സഹഗായകർ.
യു.എ.ഇയുടെ മനോഹര കാഴ്ചകളും ഭരണാധികാരികളുടെ ദൃശ്യങ്ങളും സന്നിവേശിപ്പിച്ച് ദൃശ്യവിരുന്ന് ഒരുക്കിയത് മഹേഷ് ചന്ദ്രനാണ്.യു.എ.ഇയുടെ ഏഴ് എമിറേറ്റുകളുടെ പേരുകളും സവിശേഷതകളും പ്രാസഭംഗിയിലും താളത്തിലും അടയാളപ്പെടുത്തുന്ന ഗാനത്തിൽ ദേശചാരുതയും മുന്നേറ്റവും പ്രകീർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.