ദുബൈയിൽ ഇമാമുമാർക്കും മുഅദ്ദിൻമാർക്കും ശമ്പള വർധന
text_fieldsദുബൈ: എമിറേറ്റിലെ പള്ളികളിൽ സേവനം ചെയ്യുന്ന ഇമാമുമാർക്കും മുഅദ്ദിൻമാർക്കും ശമ്പള വർധന പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം.
ദുബൈ ഇസ്ലാമിക കാര്യ, ജീവകാരുണ്യ പ്രവർത്തന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പള്ളികളിലെ ഇമാമുമാർക്കും മുഅദ്ദിൻമാർക്കുമാണ് ശമ്പള വർധന ലഭിക്കുക. സമൂഹത്തിന് നൽകുന്ന സേവനത്തെയും മാനവിക മൂല്യങ്ങൾ പകർന്നു നൽകുന്നതിലെ സംഭാവനകളെയും അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫേഴ്സ് ആൻഡ് എൻഡോവ്മെന്റിന് കീഴിലുള്ള പള്ളികളിലെ ഇമാമുമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പ്രതിമാസ ആനുകൂല്യമായി നൽകാൻ ദിവസങ്ങൾക്ക് മുമ്പ് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഉത്തരവിട്ടിരുന്നു. നടപടികൾ മലയാളികളടക്കമുള്ള നിരവധിപേർക്ക് ഉപകാരപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.