ബാങ്ക് അക്കൗണ്ട് ഇല്ലാതെയും ശമ്പളം അക്കൗണ്ടിലെത്തും
text_fieldsറാസല്‍ഖൈമ: എമിറേറ്റിലെ കുറഞ്ഞ മാസവരുമാനക്കാരായ തൊഴിലാളികള്‍ക്ക് ബാങ്ക് അക്കൗണ്ട് തുറക്കാതെതന്നെ ശമ്പളം സ്വീകരിക്കാന്‍ സാലറി കാര്‍ഡ് അവതരിപ്പിച്ചു.
സി3പേ പേറോള്‍ കാര്‍ഡ് ഉപയോഗിക്കുന്ന തൊഴിലാളികള്‍ക്ക് ഇനി മുതല്‍ ശമ്പളത്തിനായി ബാങ്ക് അക്കൗണ്ട് ആവശ്യമില്ല. തൊഴിലാളികള്‍ക്ക് അവരുടെ പണം കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുക ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്.
പദ്ധതിയുടെ നടത്തിപ്പിന് റാസല്‍ഖൈമ ഇക്കണോമിക് സോണ്‍ ആഗോള പേയ്മെന്റ് സൊല്യൂഷന് പ്രൊവൈഡര്‍ ഈഡന് റെഡ് യു.എ.ഇയുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഇതുവഴി ജീവനക്കാര്‍ക്ക് അവരുടെ മാസ ശമ്പളം നേരിട്ട് കാര്‍ഡില്‍ സ്വീകരിക്കാനും ബാങ്ക് അക്കൗണ്ട് ആവശ്യമില്ലാതെ തന്നെ എ.ടി.എം, സ്റ്റോര്‍ പര്‍ച്ചേസ്, ഓണ്‍ലൈന്‍ ഷോപ്പിങ് എന്നിവിടങ്ങളില്‍ ഉപയോഗിക്കാനുമാവും.
സാധാരണ ബാങ്കിങ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ പ്രയാസമുള്ള തൊഴിലാളികള്‍ക്ക് ശമ്പളം നല്കുന്ന പ്രക്രിയ കമ്പനികള്‍ക്ക് സുഗമമാവുമെന്നും റാസല്‍ഖൈമ ഇക്കണോമിക് സോണ്‍ ഗ്രൂപ് സി.ഇ.ഒ റാമി ജലാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.