യു.എ.ഇയിൽ നിന്ന് 'ആയിരത്തൊന്ന് നുണകളു'മായി സലീം അഹമ്മദ്
text_fieldsദുബൈ: ദേശീയ അവാർഡ് ജേതാവും പ്രശസ്ത സംവിധായകനുമായ സലീം അഹമ്മദ് അലൻസ് മീഡിയയുടെ ബാനറിൽ അവതരിപ്പിക്കുന്ന 'ആയിരത്തൊന്ന് നുണകൾ' എന്ന മലയാള സിനിമക്ക് ദുബൈയിൽ തുടക്കംകുറിച്ചു. ഒട്ടേറെ ഹൃസ്വ-പരസ്യചിത്രങ്ങളിലൂടെ ശ്രേദ്ധേയനായ നവാഗത സംവിധായകൻ താമർ കെ.വിയാണ്ചിത്രത്തിെൻറ രചനയും സംവിധാനവും നിർവഹിക്കുന്നത്.
പൂർണമായും യു.എ.ഇയിൽ ചിത്രീകരിക്കുന്ന സിനിമയുടെ ഷൂട്ടിങ് അടുത്ത വർഷം ഫെബ്രുവരിയിൽ ആരംഭിക്കുമെന്ന് പിന്നണിപ്രവർത്തകർ അറിയിച്ചു. അലൻസ് മീഡിയ മുമ്പ് നിർമിച്ച നാല് സിനിമകളുടേയും രചനയും സംവിധാനവും നിർവഹിച്ച സംവിധായകൻ സലീംഅഹമ്മദാണ് നിർവഹിച്ചത്. യു.എയിലുള്ള നിരവധി പ്രതിഭകൾക്ക് അവസരമാകും സിനിമയെന്ന് സലീംഅഹമ്മദ് പറഞ്ഞു.
പൂർണമായും യു.എ.ഇയിൽ ചിത്രീകരിക്കുന്ന സിനിമയിൽ പുതുമുഖ പ്രതിഭകൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്ന് വിധായകൻ താമർ പറഞ്ഞു. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ആക്ടിങ് വർക്ഷോപ്പും ചിത്രത്തിന് മുന്നോടിയായി അരങ്ങേറും. ആക്ടിങ് വർക് ഷോപ്പിൽ മികവ്തെളിയിക്കുന്ന 14 പേർക്കായിരിക്കും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അവസരം.
യു.എ.ഇയിലെ പ്രതിഭകളായ പുതുമുഖങ്ങൾക്ക് സിനിമയിൽ അവസരം നൽകാൻ കഴിയുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് നിർമാതാക്കളായ അഡ്വ. ടി.കെ ഹാഷിക് തൈക്കണ്ടിയും സുധീഷ് ടി.പിയും അറിയിച്ചു. 1001nunakal@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അഭിനയിക്കാൻ താൽപര്യമുള്ള കലാകാരന്മാർക്ക് ഫോട്ടോയും പ്രൊഫൈലും അയക്കാവുന്നതാണ്.
വരുംദിവസങ്ങളിൽ ചിത്രത്തിെൻറ അണിയറ പ്രവർത്തകരേയും മറ്റുവിവരങ്ങളും പുറത്ത് വിടുമെന്ന് കോ -ഡയറക്ടർ ഹാഷിം സുലൈമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.