Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘സാ​ലി​ക്’...

‘സാ​ലി​ക്’ വ​രു​മാ​ന​ത്തി​ൽ മി​ക​ച്ച മു​ന്നേ​റ്റം

text_fields
bookmark_border
സാ​ലി​ക്’ ടോ​ൾ ഗേ​റ്റ്
cancel
camera_alt

സാ​ലി​ക്’ ടോ​ൾ ഗേ​റ്റ്

ദു​ബൈ: എ​മി​റേ​റ്റി​ലെ ടോ​ൾ ഗേ​റ്റ്​ ഓ​പ​റേ​റ്റ​ർ​മാ​രാ​യ ‘സാ​ലി​ക്കി’​ന്‍റെ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ലാ​ഭ​ക്ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട്​ അ​ധി​കൃ​ത​ർ. 109കോ​ടി ദി​ർ​ഹ​മാ​ണ്​ ലാ​ഭ​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ആ​കെ വ​രു​മാ​നം 2022നേ​ക്കാ​ൾ 11.4ശ​ത​മാ​നം വ​ർ​ധി​ച്ച്​ 210കോ​ടി ദി​ർ​ഹ​മാ​യി​ട്ടു​ണ്ട്. വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന്‍റെ വ​ർ​ധ​ന​വും ദു​ബൈ സ​മ്പ​ദ്​​വ്യ​വ​സ്ഥ​യു​ടെ എ​ല്ലാ ത​ല​ത്തി​ലു​മു​ള്ള മു​ന്നേ​റ്റ​വു​മാ​ണ്​ ഇ​തി​ന്​ കാ​ര​ണ​മാ​യ​ത്.

ഐ.​പി.​ഒ സ​മ​യ​ത്ത് വ്യ​ക്​​ത​മാ​ക്കി​യ ‘സാ​ലി​കി’​ന്‍റെ തീ​രു​മാ​ന​മ​നു​സ​രി​ച്ച്​ ലാ​ഭ​ത്തി​ന്‍റെ 100 ശ​ത​മാ​ന​വും ഡി​വി​ഡ​ൻ​റ് പ്ലാ​നാ​യി ന​ൽ​കും. 12 മാ​സ​ത്തി​നി​ടെ സാ​ലി​ക്​ 20 ശ​ത​മാ​ന​ത്തി​ല​ധി​കം നേ​ട്ട​മു​ണ്ടാ​ക്കി​യ​താ​യാ​ണ്​ ക​ണ​ക്കു​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. 2023ലെ ​ആ​ദ്യ പ​കു​തി​യി​ൽ 54.2ല​ക്ഷം ദി​ർ​ഹ​മും ര​ണ്ടാം പ​കു​തി​യി​ൽ 52.9ല​ക്ഷം ദി​ർ​ഹ​മു​മാ​ണ്​ ലാ​ഭ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ ദു​ബൈ​യി​ലെ ടോ​ൾ ഗേ​റ്റ്​ ഓ​പ​റേ​റ്റ​ർ​മാ​രാ​യ ‘സാ​ലി​ക്കി’​ന്‍റെ ഓ​ഹ​രി നി​ര​ക്കി​ൽ വ​ലി​യ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

മൂ​ന്നു മാ​സ​ത്തി​നി​ടെ 35ശ​ത​മാ​ന​ത്തി​ലേ​റെ നി​ര​ക്ക്​ വ​ർ​ധി​ച്ച​താ​യാ​ണ്​ ക​ണ​ക്ക്​ പു​റ​ത്തു​വ​ന്ന​ത്​. ര​ണ്ട് ടോ​ൾ ഗേ​റ്റു​ക​ൾ കൂ​ടി നി​ർ​മി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം കൂ​ടി പു​റ​ത്തു​വ​ന്ന​താ​ണ്​ ഓ​ഹ​രി വി​പ​ണി​യി​ൽ ‘സാ​ലി​ക്കി’​നെ ശ​ക്​​തി​പ്പെ​ടു​ത്തി​യ​ത്. പു​തി​യ ഗേ​റ്റു​ക​ളു​ടെ പ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ ഓ​ഹ​രി​ക്ക്​ 3.72ദി​ർ​ഹം എ​ന്ന എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന നി​ര​ക്കി​ലേ​ക്ക്​ എ​ത്തി​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ച്​ ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ത്തി​നി​ടെ മാ​ത്രം ഒ​രു ദി​ർ​ഹ​മാ​ണ്​ ഓ​ഹ​രി വി​ല കൂ​ടി​യ​ത്.

അ​തേ​സ​മ​യം ഹൃ​സ്വ​കാ​ല നി​ക്ഷേ​പ​ക​ർ ഓ​ഹ​രി​ക​ൾ വി​ൽ​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ നി​ര​ക്ക്​ പി​ന്നീ​ട്​ കു​റ​യു​ക​യും ചെ​യ്തി​രു​ന്നു. 2022 സെ​പ്​​റ്റം​ബ​ർ 29ന്​ ​ദു​ബൈ ഫി​നാ​ൻ​ഷ്യ​ൽ മാ​ർ​ക്ക​റ്റി​ൽ ലി​സ്റ്റ്​ ചെ​യ്യ​പ്പെ​ട്ട ‘സാ​ലി​കി’​ന്‍റെ നി​ര​ക്കി​ൽ ഇ​തി​ന​കം 75ശ​ത​മാ​നം വ​ർ​ധ​ന​വാ​ണു​ണ്ടാ​യി​ട്ടു​ള്ള​ത്. കു​റ​ഞ്ഞ മൂ​ല​ധ​നം ആ​വ​ശ്യ​മു​ള്ള ബി​സി​ന​സ്​ നി​ക്ഷേ​പ അ​വ​സ​രം എ​ന്ന നി​ല​യി​ൽ ഓ​ഹ​രി വി​പ​ണി​യി​ൽ പ്ര​വേ​ശി​ച്ച​യു​ട​ൻ ത​ന്നെ വ​ലി​യ തി​ര​ക്കാ​ണ്​ ഇ​ത്​ സ്വ​ന്ത​മാ​ക്കാ​നു​ണ്ടാ​യി​രു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ലി​ൽ ‘സാ​ലി​ക്ക്’ ഓ​ഹ​രി ഉ​ട​മ​ക​ൾ​ക്ക് 49 കോ​ടി ദി​ർ​ഹം ലാ​ഭ​വി​ഹി​തം വി​ത​ര​ണം ചെ​യ്തി​രു​ന്നു. 2023 മു​ത​ൽ, അ​റ്റാ​ദാ​യ​ത്തി​ന്റെ 100 ശ​ത​മാ​നം ലാ​ഭ​വി​ഹി​ത​മാ​യി ന​ൽ​കു​മെ​ന്ന​ത്​ നി​ക്ഷേ​പ​ക​ർ​ക്ക്​ വ​ലി​യ​ പ്ര​തീ​ക്ഷ ന​ൽ​കു​ന്നു​ണ്ട്. ഇ​ത്​ ന​ട​പ്പി​ലാ​ക്കു​ന്ന​തോ​ടെ ഓ​ഹ​രി​ക​ളു​ടെ ആ​വ​ശ്യം വീ​ണ്ടും ഉ​യ​രാ​നും സാ​ധ്യ​ത​യു​ണ്ട്. അ​തോ​ടൊ​പ്പം ഇ​മാ​ർ മാ​ളു​ക​ളു​ടെ പാ​ർ​ക്കി​ങ്​ ഓ​പ​റേ​ഷ​ൻ കൂ​ടി സാ​ലി​ക്​ ഏ​റ്റെ​ടു​ക്കു​ന്ന​തോ​ടെ വീ​ണ്ടും ലാ​ഭം വ​ർ​ധി​ക്കാ​നും നി​ക്ഷേ​പ​ക​രെ കൂ​ടു​ത​ൽ ആ​ക​ർ​ഷി​ക്കാ​നും ക​ഴി​ഞ്ഞേ​ക്കും.

ബി​സി​ന​സ് ബേ ​ക്രോ​സി​ങി​ലും അ​ൽ​സ​ഫ സൗ​ത്തി​ലു​മാ​ണ് പു​തി​യ ടോ​ൾ ഗേ​റ്റു​ക​ൾ ‘സാ​ലി​ക്ക്​’ സ്ഥാ​പി​ക്കു​ന്ന​ത്.

ഈ ​വ​ർ​ഷം ന​വം​ബ​ർ മു​ത​ൽ പു​തി​യ ഗേ​റ്റു​ക​ൾ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ പ്ര​ഖ്യാ​പി​ച്ച​ത്. അ​ൽ​ഖൈ​ൽ റോ​ഡ് വി​ക​സ​ന പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ​യാ​ണ് ബി​സി​ന് ബേ ​ക്രോ​സി​ങി​ൽ റോ​ഡ് ചു​ങ്ക​മാ​യ സാ​ലി​ക് ഈ​ടാ​ക്കി തു​ട​ങ്ങു​ക. ന​ഗ​ര​ത്തി​ലെ പ്രാ​ധാ​ന പാ​ത​യാ​യ ശൈ​ഖ് സാ​യി​ദ് റോ​ഡി​ൽ അ​ൽ​സ​ഫ​യി​ൽ നി​ല​വി​ലു​ള്ള ടോ​ൾ​ഗേ​റ്റി​ന് പു​റ​മേ അ​ൽ മെ​യ്​​ദാ​ൻ, ഉ​മ്മു​ശ​രീ​ഫ് സ്ട്രീ​റ്റു​ക​ൾ​ക്കി​ട​യി​ൽ അ​ൽ​സ​ഫ സൗ​ത്ത് എ​ന്ന പേ​രി​ൽ മ​റ്റൊ​രു ടോ​ൾ ഗേ​റ്റും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും.

അ​ൽ സ​ഫ​യി​ലെ ഒ​രു ടോ​ൾ ഗേ​റ്റ് ക​ട​ന്ന് ഒ​രു മ​ണി​ക്കൂ​റി​ന​കം ര​ണ്ടാ​മ​ത്തെ ഗേ​റ്റ് കൂ​ടി ക​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് ഒ​രി​ക്ക​ൽ മാ​ത്ര​മേ ടോ​ൾ ഈ​ടാ​ക്കൂ. നി​ല​വി​ൽ എ​ട്ടി​ട​ങ്ങ​ളി​ലാ​ണ് ദു​ബൈ ന​ഗ​ര​ത്തി​ൽ സാ​ലി​ക് ഗേ​റ്റു​ക​ളു​ള്ള​ത്. പു​തി​യ ര​ണ്ടെ​ണ്ണം കൂ​ടി സ്ഥാ​പി​ക്കു​ന്ന​തോ​ടെ ടോ​ൾ​ഗേ​റ്റു​ക​ളു​ടെ എ​ണ്ണം പ​ത്താ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RevenueUAE NewsSalikToll Gate Operator
News Summary - Salik makes the best progress in revenue
Next Story