ഭക്ഷണത്തിൽ ഉപ്പും എണ്ണയും കുറക്കാൻ പാചകക്കാർക്ക് നിർദേശം
text_fieldsദുബൈ: വീട്ടിലായാലും ഹോട്ടലിലായാലും പാചകം ചെയ്യുന്നവരുടെ ശ്രദ്ധക്ക്. നിങ്ങളുടെ വിഭവങ്ങളിൽ നിന്ന് ഉപ്പിെൻറയും എണ്ണയുടെയും അളവ് കുറച്ചേ തീരൂ. രുചിയും മണവും കൂട്ടാമെന്ന് ധരിച്ചാണ് ഇവ രണ്ടും എടുത്ത് പ്രയോഗിക്കുന്നതെങ്കിലും ഫലം വിപരീതമാണ്. പൊണ്ണത്തടി, പ്രമേഹം, ഉയർന്ന രക്തസമ്മർദം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളിലെല്ലാം മുഖ്യ പ്രതിസ്ഥാനത്ത് ഇവ രണ്ടുമുണ്ട്. ദുബൈ നഗരസഭയുടെ ഭക്ഷ്യസുരക്ഷാ വിഭാഗം പാചകക്കാർക്കായി സംഘടിപ്പിച്ച ആരോഗ്യകരമായ ഭക്ഷണം സംബന്ധിച്ച ശിൽപശാലയിൽ മുഖ്യനിർദേശവും ഇതു തന്നെയായിരുന്നു. കടുകോളം ഉപ്പു കുറച്ചാൽ കുന്നോളം മരുന്നുകൾ ഒഴിവാക്കാമെന്ന്.
ചേരുവകളിൽ ചെറിയ വ്യത്യാസങ്ങൾ വരുത്തി രുചിയും ആരോഗ്യവും നൽകുന്ന ഭക്ഷണമൊരുക്കാനുള്ള വഴികളാണ് ശിൽപശാല ചർച്ച ചെയ്തതെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിലെ ജഹൈന ഹസ്സൻ അൽ അലി പറഞ്ഞു. ഉപഭോക്താക്കളുടെ ആരോഗ്യ കാര്യത്തിൽ പാചകക്കാർക്ക് വലിയ പങ്കുവഹിക്കാനുണ്ട്. ചെറു മാറ്റങ്ങൾ വരുത്തിയാൽ പല ഭക്ഷണങ്ങളുടെയും പോഷകമൂല്യം വർധിപ്പിക്കാനും അവർക്ക് കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.