‘സല്യൂട്ടിങ് ദ റിയല്‍ ഹീറോസ്’; വിമുക്ത ഭടൻമാർക്ക് ആദരം
text_fieldsഅബൂദബി: യു.എ.ഇയില്‍ താമസിക്കുന്ന ഇന്ത്യൻ മുൻ സൈനിക ഉദ്യോഗസ്ഥരെ ആദരിച്ച് പ്രവാസലോകം. അബൂദബി സാംസ്കാരിക വേദിയാണ് ‘സല്യൂട്ടിങ് ദ റിയല്‍ ഹീറോസ്’ എന്ന ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്. ഇത് ഒമ്പതാം തവണയാണ് ജവാന്മാരെ ആദരിക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത്. ഇക്കുറി മലയാളികള്‍ അടക്കമുള്ള 30 സൈനികര്‍ ആദരമേറ്റുവാങ്ങി.
അമര്‍ ജവാന് ജ്യോതിയില്‍ പുഷാപര്‍ച്ചന നടത്തി. കേരളം, ഹരിയാന, മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, കര്‍ണാടക, തമിഴ്നാട്, ബിഹാര്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും പങ്കെടുത്തു. ആര്‍മി, നേവി, എയര്‍ഫോഴ്സ്, സി.ആര്.പി.എഫ്, ബി.എസ്.എഫ്. അസം റൈഫിള്‍സ്, ഇന്തോ-തിബത്തന്‍ ബോര്‍ഡര്‍ പൊലീസ് എന്നീ വിഭാഗങ്ങളിലെ കേണല്‍ മുതല്‍ കോണ്‍സ്റ്റബിള്‍ വരെയുള്ള റാങ്കുകാരെയാണ് ആദരിച്ചത്. ക്യാപ്റ്റന്‍ മിനി ജോണ്‍, ലഫ്. കമാൻഡർ ലളിത എന്നീ മലയാളി സൈനികര്‍ അടക്കം ലഫ്. കേണൽ ഡോ. മമത മിശ്ര, ൈഫ്ലറ്റ് വിങ് കമാൻഡർ ഡോ. വേല സച്ദേവ എന്നിവരും പങ്കെടുത്തു.ബാലവേദി അംഗങ്ങള്‍ ആലപിച്ച യു.എ.ഇ-ഇന്ത്യ ദേശീയ ഗാനത്തോടെ പരിപാടി ഗ്രൂപ് ക്യാപ്റ്റന്‍ ഹര്‍പ്രീത് സിങ് ലുപ്ത്ര ഉദ്ഘാടനം ചെയ്തു. അബൂദബി സാംസ്കാരിക വേദി പ്രസിഡന്റ് ടി.വി. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
യു.എ.ഇ. മിലിട്ടറി സീനിയര്‍ ഓഫിസര്‍ അബ്ദുല്ല അലി അല്‍ ബലൂഷി, അബൂദബി നെക്സ്റ്റര്‍ ഡിഫന്‍സ് സിസ്റ്റം ജനറല്‍ മാനേജര്‍ പാട്രിക് റിവെറ്റ്, നെക്സ്റ്റര്‍ ഡിഫന്‍സ് സിസ്റ്റം ഡെപ്യൂട്ടി കോണ്‍ട്രാക്ട് മാനേജര്‍ യോറിക് ല്യൂസെറ്റ്, സംസ്കാരിക വേദി കായിക വിഭാഗം സെക്രട്ടറി രാജേഷ് കുമാര്‍ കൊല്ലം, വേദി ജനറല്‍ സെക്രട്ടറി ബിമല്‍ കുമാര്‍, മലയാളി സമാജം പ്രസിഡന്റ് റഫീഖ് കയനയില്‍, സെക്രട്ടറി എം.യു ഇര്‍ഷാദ്, അഹല്യ മെഡിക്കല്‍ സെന്റര്‍ സീനിയര്‍ ഓപറേഷന് മാനേജര്‍ സൂരജ് പ്രഭാകര്‍, സുനില്‍ പൂജാരി, അനൂപ് നമ്പ്യാര്‍, കേശവന് ലാലി, ഷാനവാസ് മാധവന്, ഷഹന മുജീബ്, മുജീബ് അബ്ദുല്‍ സലാം എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.