മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസം; സനൽ നാട്ടിലേക്ക്
text_fieldsസനൽകുമാർ
ദുബൈ: 30 വർഷങ്ങൾക്ക് മുമ്പ് പ്രവാസ മണ്ണിൽ എത്തിയ ആലപ്പുഴ ജില്ല തൃക്കുന്നപ്പുഴ (ഹരിപ്പാട്) സ്വദേശി സനൽകുമാർ നാട്ടിലേക്ക് മടങ്ങുകയാണ്. 1995 ജനുവരി 6ന് ദുബൈയിൽ എത്തിയ സനൽ വ്യത്യസ്ത കമ്പനികളിൽ ജോലി ചെയ്തിട്ടുണ്ട്. 20 വർഷമായി ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്ന് തൊഴിൽ അവസാനിപ്പിച്ചാണ് പ്രവാസത്തോട് വിടപറയുന്നത്. ദീർഘകാല പ്രവാസജീവിതത്തിൽ വലിയ സമ്പാദ്യമൊന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും കഷ്ടപ്പാടുകൾക്ക് അറുതിയുണ്ടായി എന്ന് സനൽ പറയുന്നു. അതോടൊപ്പം പ്രവാസഭൂമിയിൽ നിന്നുകൊണ്ട് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ കഴിയുകയും ധാരാളം നല്ല സുഹൃദ് ബന്ധങ്ങൾ നേടാനും സാധിച്ചുവെന്നും അദ്ദേഹം ഓർക്കുന്നു. ആലപ്പുഴ ജില്ല പ്രവാസി സമാജത്തിന്റെ (എ.ജെ.പി.എസ്) സജീവ പ്രവർത്തകനായിരുന്നു. പ്രവാസജീവിതം കൊണ്ട് രണ്ടു മക്കൾക്കും നല്ല വിദ്യാഭ്യാസം നൽകാൻ കഴിഞ്ഞുവെന്നും ഇനി കുടുംബത്തോടൊപ്പം നാട്ടിൽ സന്തോഷത്തോടെ കാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പങ്കുവെച്ചു. പിതാവ്: ഭരതൻ. മാതാവ്: വിമല. ഭാര്യ: രമ. മക്കൾ: ഗായത്രി, അപർണ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.