സഞ്ചാരി യു.എ.ഇ ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsഅൽഐൻ: സഞ്ചാരി യു.എ.ഇയുടെ ഓണാഘോഷം ജബൽ ഹഫീതിലെ മെർകുറി ഗ്രാൻഡ് ഹോട്ടലിൽ നടന്നു. മേളവാദ്യാഘോഷങ്ങളോടെ സ്റ്റാർ ഫുഡ്സ് സി.ഇ.ഒ അഹ്മദ്കുട്ടി അബ്ദുൽ, കൂട്ടായ്മയിലെ മുതിർന്ന അംഗങ്ങളായ ജിംജി വാഴപ്പുള്ളി, സെറിൻ ചക്കമാടത്തിൽ, മിർഷാദ്, അസ്ലം എന്നിവർ ചേർന്ന് ദീപം കൊളുത്തി ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. സഞ്ചാരിയിലെ കലാകാരന്മാരുടെ നേതൃത്വത്തിൽ ഘോഷയാത്രയും നടന്നു. പത്ത് ക്ഷേത്രകലകളെ ആസ്പദമാക്കി ടെംപിൾ ആർട്ട്, നാടൻപാട്ട്, നാടോടിനൃത്തം, ചിത്രരചന മത്സരം, ശിങ്കാരിമേളം, സെമി ക്ലാസിക് ഡാൻസ്, വടംവലി മത്സരം, സിനിമാ പാട്ടുകൾ, കപ്പിൾ ഡാൻസ്, കവിത, ഫ്യൂഷൻ ഡാൻസ് തുടങ്ങി നിരവധി പരിപാടികൾ അരങ്ങേറി. സലീൽ ആൻഡ് റമീസ് എന്നിവർ ചേർന്ന് അവതരിപ്പിച്ച ഡി.ജെയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.