ദുബൈയിൽ ക്രിക്കറ്റും ടെന്നീസും പഠിപ്പിക്കാൻ സാനിയയും ഷൊഐബും
text_fieldsക്രിക്കറ്റും ടെന്നീസും ഒരു കുടക്കീഴിൽ അണിനിരത്തി പരിശീലന സ്ഥാപനം തുടങ്ങാനൊരുങ്ങുകയാണ് താര ദമ്പതികളായ സാനിയ മിർസയും ഷൊഐബ് മാലിക്കും. ദുബൈയിൽ ആഗസ്റ്റിലായിരിക്കും ടെന്നിസ്-ക്രിക്കറ്റ് സ്കൂൾ തുറക്കുക. ആദ്യമായാണ് ടെന്നിസിനും ക്രിക്കറ്റിനുമായി സംയുക്ത പരിശീലന കേന്ദ്രം ഒരുങ്ങുന്നതെന്ന് സാനിയ പറയുന്നു.
സമയം കിട്ടുേമ്പാഴെല്ലാം ദുബൈയിൽ തങ്ങുന്നവരാണ് ഇരുവരും. പാം ജുമൈറയിൽ ഇവർക്ക് സ്വന്തമായി വീടുണ്ട്. പാകിസ്താൻ സൂപർ ലീഗിൽ കളിക്കുന്നതിനായി ഷുൈഎബ് ഇപ്പോൾ അബൂദബിയിലുണ്ട്. ദുബൈ ഓപണിൽ കളിക്കാൻ സാനിയയും അടുത്തിടെ യു.എ.ഇയിൽ എത്തിയിരുന്നു. ഇന്ത്യയും പാകിസ്താനും കഴിഞ്ഞാൽ ഇരുവരും ഏറ്റവും ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്ന നഗരം ദുബൈയാണ്.
അതിനാൽ കൂടിയാണ് സംയുക്ത പരിശീലന കേന്ദ്രം ദുബൈയിൽ തുടങ്ങാൻ തീരുമാനിച്ചത്. മാത്രമല്ല, സാനിയയുടെ പേരിൽ പാകിസ്താനിലും ഷൊഐബിെൻറ പേരിൽ ഇന്ത്യയിലും അക്കാദമി തുടങ്ങുന്നതിൽ രാഷ്ട്രീയമായ എതിർപ്പുകളും ഉണ്ടായേക്കാം. ന്യൂട്രൽ വേദി എന്ന നിലയിൽ ദുബൈയാണ് ബെസ്റ്റ്. കായിക ലോകത്തിന് ദുബൈ നൽകുന്ന പിന്തുണയും എല്ലാ ലോകരാജ്യങ്ങളിൽ നിന്നുമുള്ളവർ ഇവിടെ തങ്ങുന്നതും അവരെ ദുബൈയുമായി കൂടുതൽ അടുപ്പിച്ചു.
സാനിയക്ക് ഹൈദരാബാദിൽ സ്വന്തമായി ടെന്നിസ് അക്കാദമിയുണ്ട്. ഇതിെൻറ ബ്രാഞ്ച് എന്ന നിലയിലായിരിക്കും ദുബൈ സ്കൂൾ പ്രവർത്തിക്കുക. ടോക്യോ ഒളിമ്പിക്സ് ലക്ഷ്യമിട്ടുള്ള പരിശീലനത്തിലാണ് സാനിയ. ഒളിമ്പിക്സിന് മുൻപ് സ്കൂൾ തുറക്കാനാണ് പദ്ധതി. ഫുട്ബാളിനും ക്രിക്കറ്റിനും ഏറെ പ്രാധാന്യം നൽകുന്ന നാടാണ് യു.എ.ഇ. സ്വന്തമായി ടെന്നിസ് താരങ്ങളെയും വളർത്തിക്കൊണ്ടു വരാൻ ലക്ഷ്യമിട്ട് നിരവധി ഗ്രൗണ്ടുകളും അക്കാദമികളും ഇവിടെ തുറക്കുന്നുണ്ട്. ആറ് തവണ ഗ്രാൻഡ് സ്ലാം ഡബ്ൾസ് കിരീടം നേടിയ സാനിയയുടെ അക്കാദമി ഇതിന് മുതൽക്കൂട്ടാകുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.