കാലിലെ പരിക്ക് ഭേദമായി; സാനിയ മിർസ നാളെ കളിക്കിറങ്ങും
text_fieldsദുബൈ: രണ്ടാം വരവിനിടെ വഴിമുടക്കിയ കാൽവണ്ണയിലെ പരിക്കിൽനിന്ന് ഇന്ത്യൻ ടെന്നിസ് താ രം സാനിയ മിർസ സുഖംപ്രാപിച്ചു. ജനുവരിയിൽ ആസ്ട്രേലിയൻ ഓപൺ മത്സരം പൂർത്തിയാക്കാനാ വാതെ പിൻവാങ്ങിയ സാനിയ ബുധനാഴ്ച ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ കളിക്കാ നിറങ്ങും.
സാനിയ മിർസയുടെ ഡോക്ടറാണ് തിരിച്ചുവരവ് പ്രഖ്യാപിച്ചത്. പരിക്കിൽനിന്ന് സാനിയ പൂർണമായും മുക്തയായെന്നും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുമെന്നും ദുബൈ ബുർജിൽ ഹോസ്പിറ്റൽ ഫോർ അഡ്വാൻസ് സർജറി ചീഫ് ഫിസിയോ തെറപ്പിസ്റ്റ് ഡോ. ഫൈസൽ ഹയാത്ത് ഖാൻ അറിയിച്ചു. ഏറെനാളായി ഡോ. ഫൈസൽ ഹയാത്ത് ഖാെൻറ കീഴിൽ ചികിത്സയിൽ കഴിയുകയായിരുന്നു സാനിയ.
ഹൊബാർട്ട് ഫൈനലിനിടെയാണ് സാനിയക്ക് കാൽവണ്ണയിൽ പരിക്കേറ്റത്. ആസ്ട്രേലിയൻ ഓപൺ മത്സരത്തിൽനിന്ന് പിൻവാങ്ങാൻ നിർബന്ധിതമാകും വിധത്തിൽ അതു കഠിനമായിരുന്നു. ഫിസിയോതെറപ്പിയും മസിൽ സംബന്ധമായ തെറപ്പികളും നടത്തി പ്രാക്ടിസ് പുനരാരംഭിച്ച സാനിയ ഇപ്പോൾ പൂർണ ആരോഗ്യവതിയാണെന്ന് പാക് ക്രിക്കറ്റ് ടീമിെൻറ മുൻ ഫിസിയോ തെറപ്പിസ്റ്റ് കൂടിയായ ഡോ. ഫൈസൽ പറഞ്ഞു.
പരിക്കുകാരണം ഗ്രാൻഡ്സ്ലാം ടൂർണമെൻറിൽനിന്ന് പിന്മാറേണ്ടിവന്നത് ദൗർഭാഗ്യകരമായിരുന്നുവെന്ന് സാനിയ മിർസ പറഞ്ഞു. പരിശീലനം മുന്നോട്ടു പോവുകയാണെന്നും ടൂർണമെൻറ് മികച്ചതാകുമെന്നാണ് പ്രതീക്ഷയെന്നും സാനിയ വ്യക്തമാക്കി.ഫ്രഞ്ച് താരം കരോളിൻ ഗാർസിയക്കൊപ്പം ഡബിൾസ് വിഭാഗത്തിലാണ് ദുൈബ ഡ്യൂട്ടി ഫ്രീ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ സാനിയ മത്സരിക്കുക. പരിക്ക് ഭേദമായി സാനിയ മത്സരരംഗത്തേക്ക് തിരിച്ചുവരുന്നതിൽ സന്തോഷമുണ്ടെന്ന് വി.പി.എസ് ഹെൽത്ത്കെയർ ദുബൈ ആൻഡ് നോർത്തേൺ എമിറേറ്റ്സ് സി.ഇ.ഒ ഡോ. ഷാജിർ ഗഫാർ പറഞ്ഞു. 33 വയസ്സുള്ള സാനിയ മിർസ രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം ഹൊബാർട് ഇൻറർനാഷനൽ ടൂർണമെൻറ് വിജയത്തോടെ ഈ വർഷം ആദ്യമാണ് വീണ്ടും കോർട്ടിൽ തിരിച്ചെത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.