ഫാസിസ്റ്റുകള്‍ അക്ഷരങ്ങളെ ഭയപ്പെടുന്നു- –സാറാ ജോസഫ്
text_fieldsഷാർജ: ഫാസിസ്റ്റ് ശക്തികള്‍ എഴുത്തുകാരെയും അക്ഷരങ്ങളെയും ചിന്തകളെയും ആവിഷ്ക്കാരങ്ങളെയും ഭയക്കുന്ന അവസ്ഥ ശക്തമായിട്ടുണ്ടെന്ന് സാഹിത്യകാരി സാറാ ജോസഫ്. ഷാർജ രാജ്യാന്തര പുസ്തകമേളയില്‍ ആലാഹയുടെ പെൺമക്കളും അപരകാന്തിയും എന്ന പരിപാടിയില്‍ വായനക്കാരുമായി സംവദിക്കുകയായിരുന്നു അവർ. സാഹിത്യ ലോകമാണ് ഏതു വിധത്തിലുള്ള അധിനിവേശ പ്രവണതകൾക്കെതിരെയും ആദ്യം ശബ്ദമുയർത്തുന്നതെന്നും അവർ പറഞ്ഞു. മികച്ച ജീവിതാന്തരീക്ഷം സൃഷ്ടിക്കലല്ല ഉന്നത സംസ്ക്കാരം.
മനസിനെ സംസ്ക്കാര സമ്പന്നമാക്കുകയാണ് വേണ്ടത്. ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാർഥികൾ സാഹിത്യത്തിൽ പ്രാവീണ്യം നേടണം. എങ്കിലേ അപരെൻറ വേദനയും ഇല്ലായ്മയും തൊട്ടറിയാനുള്ള മനസ് പുതു തലമുറക്കുണ്ടാകു. എവിടെയൊക്കെ തെറ്റായ ദിശയിലുള്ള സാഹിത്യം വളരുന്നുണ്ടോ അവിടെ ഫാസിസത്തിന് വളക്കൂറുള്ളിടമായി മാറും. എന്ത് വായിക്കണമെന്ന് ചിന്തിക്കേണ്ടത് നമ്മളാണ്. പക്ഷേ, നല്ലത് വായിക്കാനുള്ള തിരഞ്ഞെടുപ്പിൽ തന്നെ ഫാസിസത്തെ ചെറുക്കുവാനുള്ള കവാടങ്ങളാണ് നാം തുറക്കുന്നതെന്നും സാറാ ജോസഫ് പറഞ്ഞു.
എഴുത്തിൽ യഥാർഥ്യങ്ങൾ നിലനിർത്താൻ പ്രാദേശിക ഭാഷാ ശൈലി തെൻറ എഴുത്തിൽ കൂടുതലായി ഉപയോഗിച്ചിട്ടുണ്ട്. ഭാഷാ രീതികളിലെ വൈവിധ്യങ്ങളാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ സവിശേഷത. അതിനാൽ എെൻറ ജന്മ നാടിെൻർ ഭാഷ എഴുത്തിൽ കൊണ്ടുവരാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഒരാളുടെ ജീവനെ കവർന്നെടുക്കാനും ഇല്ലായ്മ ചെയ്യാനും സാധിക്കും. പക്ഷേ, അവർ ഉയർത്തിവിടുന്ന ഭാഷയെ നശിപ്പിക്കാൻ കഴിയില്ല. കലയും സാഹിത്യവും മലിനീകരിക്കപ്പെടുന്നിടത്താണ് ഫാസിസം വളരുന്നതെന്ന് പരിപാടിയില്‍ സംബന്ധിച്ച സാറാ ജോസഫിെൻറ മകളും യുവ നോവലിസ്റ്റുമായ സംഗീത ശ്രീനിവാസൻ പറഞ്ഞു. മച്ചിങ്ങൽ രാധാ കൃഷ്ണൻ മോഡറേറ്ററായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.