Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘സ​ർ​ഗോ​ത്സ​വം-2023’...

‘സ​ർ​ഗോ​ത്സ​വം-2023’ ലോ​ഗോ പ്ര​കാ​ശ​നം

text_fields
bookmark_border
‘സ​ർ​ഗോ​ത്സ​വം-2023’ ലോ​ഗോ പ്ര​കാ​ശ​നം
cancel

ദു​ബൈ: മ​ല​യാ​ളം മി​ഷ​ൻ ദു​ബൈ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന സ​ർ​ഗോ​ത്സ​വം-2023 ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. വെ​ള്ളി​യാ​ഴ്‌​ച വൈ​കീ​ട്ട് ന​ട​ന്ന സൂം, ​എ​ഫ്.​ബി ലൈ​വി​ലൂ​ടെ മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​ർ മു​രു​ക​ൻ കാ​ട്ടാ​ക്ക​ട, ര​ജി​സ്ട്രാ​ർ വി​നോ​ദ് വൈ​ശാ​ഖി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. ഒ​ക്ടോ​ബ​ർ 22, ന​വം​ബ​ർ അ​ഞ്ച്​ തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കു​ന്ന സ​ർ​ഗോ​ത്സ​വ മ​ത്സ​ര​ങ്ങ​ളി​ൽ ദു​ബൈ ചാ​പ്റ്റ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന കു​ട്ടി​ക​ളാ​ണ് പ​​ങ്കെ​ടു​ക്കു​ന്ന​ത്.

ഇ​ന്ത്യ​ക്കു പു​റ​ത്ത് ആ​ദ്യ​മാ​യാ​ണ് ഒ​രു മ​ല​യാ​ളം മി​ഷ​ൻ ചാ​പ്റ്റ​ർ കു​ട്ടി​ക​ൾ​ക്കാ​യി സ​ർ​ഗോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ദു​ബൈ ചാ​പ്റ്റ​റി​ന്‍റെ യ​ശ​സ്സി​ൽ ഒ​രു പൊ​ൻ​തൂ​വ​ലാ​യി​രി​ക്കും സ​ർ​ഗോ​ത്സ​വ​മെ​ന്ന് ഡ​യ​റ​ക്ട​ർ മു​രു​ക​ൻ കാ​ട്ടാ​ക്ക​ട പ​റ​ഞ്ഞു. സ​ർ​ഗോ​ത്സ​വം പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​റും ചാ​പ്റ്റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ സ​ർ​ഗ റോ​യ് സ്വാ​ഗ​തം പ​റ​ഞ്ഞ് ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ വി​നോ​ദ് ന​മ്പ്യാ​ർ അ​ധ്യ​ക്ഷ​നാ​യി.

പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ കു​ഞ്ഞ​ഹ​മ്മ​ദ്, ചാ​പ്റ്റ​ർ ക​ൺ​വീ​ന​ർ ഫി​റോ​സി​യ ദി​ലീ​ഫ് റ​ഹ്മാ​ൻ, വി​ദ​ഗ്ധ സ​മി​തി അ​ധ്യ​ക്ഷ സോ​ണി​യ ഷി​നോ​യ് പു​ൽ​പ്പാ​ട്ട്, ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗം റോ​യ് നെ​ല്ലി​ക്കോ​ട്, ഓ​ർ​മ സെ​ക്ര​ട്ട​റി പ്ര​ദീ​പ് തോ​പ്പി​ൽ, കേ​ര​ളോ​ത്സ​വം ക​ൺ​വീ​ന​ർ സ​ജീ​വ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. പ്ര​സി​ഡ​ന്‍റ്​ അ​മ്പു​ജം സ​തീ​ഷ്, സെ​ക്ര​ട്ട​റി ദി​ലീ​പ് സി.​എ​ൻ.​എ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. ഐ.​ടി കോ​ഓ​ഡി​നേ​റ്റ​ർ ഷം​സി റ​ഷീ​ദ് ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LogoMalayalam Mission DubaiSargotsavam
News Summary - Sargotsavam-2023 Logo Release
Next Story