Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവെ​യ്​​റ്റ്​...

വെ​യ്​​റ്റ്​ ലി​ഫ്​​റ്റി​ങ്​ ലോ​ക​ക​പ്പി​ന്​​ സൗ​ദി അ​റേ​ബ്യ വേ​ദി​യാ​കു​ന്നു

text_fields
bookmark_border
വെ​യ്​​റ്റ്​ ലി​ഫ്​​റ്റി​ങ്​ ലോ​ക​ക​പ്പി​ന്​​ സൗ​ദി അ​റേ​ബ്യ വേ​ദി​യാ​കു​ന്നു
cancel

ജി​ദ്ദ: 17 വ​യ​സ്സി​നു​ താ​ഴെ​യു​ള്ള​വ​ർ​ക്കാ​യു​ള്ള വെ​യ്​​റ്റ് ​ലി​ഫ്​​റ്റി​ങ്​ ലോ​ക​ക​പ്പ്​ മ​ത്സ​ര​ത്തി​ന്​ സൗ​ദി അ​റേ​ബ്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്​ ഇ​ങ്ങ​നെ​യൊ​രു മ​ത്സ​ര​ത്തി​ന്​ സൗ​ദി അ​റേ​ബ്യ വേ​ദി​യാ​കു​ന്ന​ത്. ഒ​ക്​​ടോ​ബ​ർ നാ​ലു​ മു​ത​ൽ 14 വ​രെ തീ​യ​തി​ക​ളി​ൽ ജി​ദ്ദ​യി​ലാ​ണ്​ മ​ത്സ​രം ന​ട​ക്കു​ക.

സൗ​ദി വെ​യ്​​റ്റ്​ ലി​ഫ്​​റ്റി​ങ്​ ഫെ​ഡ​റേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ 45 രാ​ജ്യ​ങ്ങ​ളെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​​ 326 പു​രു​ഷ, വ​നി​ത കാ​യി​ക​താ​ര​ങ്ങ​ൾ പ​െ​ങ്ക​ടു​ക്കും. രാ​ജ്യ​ത്തി​െൻറ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി വെ​യ്​​റ്റ്​ ലി​ഫ്​​റ്റി​ങ്​ മ​ത്സ​ര​ത്തി​ന്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​തി​ലൂ​ടെ ​കോ​വി​ഡി​നെ തു​ട​ർ​ന്ന്​ ലോ​കം ക​ട​ന്നു​പോ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കി​ട​യി​ലും ഭ​ര​ണാ​ധി​കാ​രി​ക​ളി​ൽ​നി​ന്ന്​ കാ​യി​ക മേ​ഖ​ല​ക്ക്​ ല​ഭി​ക്കു​ന്ന പ​രി​മി​തി​ക​ളി​ല്ലാ​ത്ത പി​ന്തു​ണ​യെ സൂ​ചി​പ്പി​ക്കു​ന്ന​താ​ണെ​ന്ന്​​ സ്​​പോ​ർ​ട്​​സ്​ മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ തു​ർ​ക്കി അ​ൽ​ഫൈ​സ​ൽ പ​റ​ഞ്ഞു. വി​ഷ​ൻ 2030​െൻ​റ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നും എ​ല്ലാ​ത​ര​ത്തി​ലു​മു​ള്ള കാ​യി​ക വി​നോ​ദ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും രാ​ജ്യ​ത്തി​െൻറ ആ​ഭ്യ​ന്ത​ര ഉ​ൽ​പ​ന്ന​ത്തി​െൻറ വ​ള​ർ​ച്ച​ക്കും ഇ​തു​ സം​ഭാ​വ​ന ചെ​യ്യും.

ത​ങ്ങ​ളു​ടെ ര​ണ്ടാം രാ​ജ്യ​മാ​യ സൗ​ദി​യി​ലേ​ക്ക്​ ലോ​ക​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ ക​ളി​ക്കാ​ർ​ക്കും സ്വാ​ഗ​തം. ഈ ​ടൂ​ർ​ണ​മെൻറി​ൽ എ​ല്ലാ​വ​ർ​ക്കും സ​ന്തോ​ഷ​ക​ര​മാ​യ താ​മ​സ​വും വി​ജ​യ​വും നേ​രു​ന്നു​വെ​ന്നും സ്​​പോ​ർ​ട്​​സ്​ മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world cupJeddah
News Summary - Saudi Arabia hosts the Weightlifting World Cup
Next Story