എക്സ്പോ 2030 ആതിഥേയത്വം വഹിക്കാൻ സൗദിയും; യു.എ.ഇയുടെ പിന്തുണ
text_fieldsദുബൈ: 2030ലെ എക്‌സ്‌പോക്ക് ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമത്തിന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പിന്തുണ പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് ശൈഖ് മുഹമ്മദ് റിയാദിൽ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്ന എക്‌സ്‌പോക്ക് വേണ്ടിയുള്ള ശ്രമങ്ങൾക്ക് പിന്തുണ അറിയിച്ചത്. വിശ്വമേളക്ക് ആതിഥ്യം വഹിക്കുകയാണെങ്കിൽ ദുബൈ എക്‌സ്‌പോക്ക് വേണ്ടി കഴിഞ്ഞ ഏഴ് വർഷത്തെ തയാറെടുപ്പിലൂടെ നേടിയ അറിവും അനുഭവങ്ങളും സഹോദര രാജ്യവുമായി പങ്കിടാൻ ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി.എക്‌സ്‌പോക്ക് വേദിയാകുന്നതിന് വേണ്ടി അപേക്ഷ സമർപ്പിച്ചതായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. വിഷൻ 2030 എന്നറിയപ്പെടുന്ന രാജ്യത്തിെൻറ സാമ്പത്തിക പരിഷ്‌കരണ പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് തലസ്ഥാന നഗരിയായ റിയാദിൽ വിശ്വമേള ഒരുക്കാനാണ് ലക്ഷ്യമിടുന്നത്.
'മാറ്റത്തിെൻറ യുഗം: ദീർഘവീക്ഷണത്തോടെ നാളെയിലേക്ക് ഭൂമിയെ നയിക്കുന്നു' എന്ന തലക്കെട്ടിൽ മേള ഒരുക്കാനാണ് സൗദിയുടെ ആലോചന.
എക്സ്പോ സംഘാടക േബാഡിയായ ബ്യൂറോ ഇൻറർനാഷനൽ ഡെസ് എക്സ്പോസിഷനാണ് അപേക്ഷ സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.