Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസൗദിക്കെതിരെ...

സൗദിക്കെതിരെ പ്രസ്​താവന: ലബനാനിൽ നിന്ന്​ യു.എ.ഇ നയതന്ത്രജ്ഞരെ തിരിച്ചുവിളിച്ചു

text_fields
bookmark_border
സൗദിക്കെതിരെ പ്രസ്​താവന: ലബനാനിൽ നിന്ന്​ യു.എ.ഇ നയതന്ത്രജ്ഞരെ തിരിച്ചുവിളിച്ചു
cancel
camera_alt

ലബനൻ ഇൻഫർമേഷൻ മന്ത്രി ജോർജ്​ കൊർദാഹി

ദുബൈ: സൗദി അറേബ്യക്ക്​ ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ ലബനാനിൽ നിന്ന്​ യു.എ.ഇ നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കുകയും അവിടേക്ക്​ യാത്ര ചെയ്യരുതെന്ന് പൗരന്മാർക്ക്​ നിർദേശം നൽകുകയും ചെയ്​തു. സൗദിക്കെതിരെ ലബനൻ ഇൻഫർമേഷൻ മന്ത്രി വിവാദപരമായ പ്രസ്​താവന നടത്തിയ പശ്​ചാത്തലത്തിലാണ്​ നടപടി സ്വീകരിച്ചത്​. നയതന്ത്ര മാനദണ്ഡങ്ങൾക്കും സഖ്യരാജ്യങ്ങളുമായുള്ള ലബനാ​െൻറ ബന്ധത്തി​െൻറ ചരിത്രത്തിനും വിരുദ്ധമായ വാക്കുകളാണ്​ അഭിപ്രായപ്രകടനമെന്ന്​ യു.എ.ഇ വിദേശകാര്യ-അന്താരാഷ്​രട സഹകരണ മന്ത്രാലയം അഭിപ്രായപ്പെട്ടതായി ഔദ്യോഗിക വാർത്താ ഏജൻസിയായ 'വാം' റിപ്പോർട്ട്​ ​ ചെയ്​തു.

യമൻ വിഷയത്തിൽ സൗദിക്കെതിരെ പ്രസ്​താവന നടത്തിയ സംഭവത്തിൽ ലബനാനെതിരെ കടുത്ത നടപടിയുമായി വിവിധ ഗൾഫ്​ രാജ്യങ്ങൾ കഴിഞ്ഞദിവസങ്ങളിൽ രംഗത്തുവന്നിരുന്നു. സൗദി ലബനാനിലെ തങ്ങളുടെ അംബാസഡറെ തിരിച്ചു വിളിക്കുകയും 48 മണിക്കൂറിനുള്ളിൽ സൗദിയിലെ ലബനാൻ അംബാസഡ​റോട്​ രാജ്യം വിട്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്​തു​. സൗദിയിലേക്ക്​ ലബനാനിൽ നിന്നുള്ള എല്ലാ ഇറക്കുമതികളും നിർത്താനും തീരുമാനിച്ചിട്ടുണ്ട്​. ഈ നടപടികളോട്​ ഐക്യപ്പെട്ടാണ്​ യു.എ.ഇയുടെ തീരുമാനം.

ലബനാൻ ഇൻഫർമേഷൻ മന്ത്രി നടത്തിയ പ്രസ്​താവനയെ അപലപിച്ച്​​ സൗദി വി​ദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്​താവനയിൽ സൗദിയെക്കുറിച്ചും അതി​െൻറ നയങ്ങളെക്കുറിച്ചും ലബനാൻ അധികൃതരുടെ വാക്കുകൾ വസ്​തുതാവിരുദ്ധവും വ്യാജവും അപലപനീയമാണെന്നും അതിനെ തള്ളിക്കളയുന്നുവെന്നും ആവശ്യപ്പെട്ടിരുന്നു​​. ലബനാനിൽ നിന്ന്​ ചരക്കുകളുടെ മറവിൽ സൗദിയിലേക്ക്​ മയക്കുമരുന്ന്​ കടത്തുന്നത്​ തടയണമെന്ന തങ്ങളുടെ ആവശ്യം സ്വീകരിക്കുന്നതിൽ അലംഭാവം, ഭീകരഗ്രൂപ്പായ ഹിസ്​ബുല്ലക്ക്​ പിന്തുണ നൽകൽ, അവർക്ക്​ എല്ലാ തുറമുഖങ്ങളിലുമുള്ള ആധിപത്യം, സൗദിയിലെ ജനങ്ങളെ ലക്ഷ്യമിട്ടുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കാതിരിക്കൽ, ജുഡീഷ്യൽ സഹകരണത്തിനുള്ള റിയാദ്​ ഉടമ്പടി ലംഘടിച്ച്​ രാജ്യം ആവശ്യപ്പെട്ട ആളുകളെ കൈമാറാതിരിക്കൽ എന്നീ കാരണങ്ങളും ലബനാന്​ എതിരെ കടുത്ത തീരുമാനമെടുക്കുന്നതിലേക്ക്​ നയിച്ചതായി സൗദി വ്യക്​തമാക്കുകയുണ്ടായി. പ്രസ്​താവനയിൽ പ്രതിഷേധിച്ച്​ ബഹ്‌റൈനും കുവൈത്തും ലബനീസ് അംബാസഡർമാരെ വിളിച്ചുവരുത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LebanonUAESaudi Arabiadiplomatic crisis
News Summary - Saudi-Lebanon diplomatic crisis UAE recalls diplomats from Lebanon
Next Story