ദുബൈ പറയുന്നു, കടലാസേ... കടക്കൂ പുറത്ത്!
text_fieldsദുബൈ: ലോകത്തിനുമുന്നിൽ സ്മാർട്ടായി കുതിക്കുന്ന ദുബൈ നഗരം ഭൂമിയിലെ തന്നെ ആദ്യത്തെ സ്മാർട്ട് നഗരമാകാനുള്ള തയാറെടുപ്പിന് വേഗം കൂട്ടുന്നു. സർക്കാർ ഓഫിസുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും കടലാസിനെ പടിക്കുപുറത്താക്കി, പൂർണമായും കടലാസ് രഹിത വിപ്ലവത്തിനാണ് ദുബൈ നഗരമൊരുങ്ങുന്നത്.2021 ഡിസംബർ 12ന് ശേഷം പൂർണമായും കടലാസില്ലാത്ത ഇടപാടുകൾ നടത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ഇതോടെ ദുബൈയിലെ സർക്കാർ സ്ഥാപനങ്ങളൊന്നും തന്നെ ആന്തരികമോ ബാഹ്യമോ ആയ പേപ്പർ രേഖകൾ നൽകില്ല.
സ്മാർട്ട് ദുൈബ, ദുൈബ പേപ്പർലെസ് പദ്ധതിയുടെ പുരോഗതിയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ പ്രഖ്യാപിച്ച അവസരത്തിലാണ് എമിറേറ്റ് പൂർണമായും പേപ്പർ രഹിതമാകുന്നതിെൻറ തീയതി പുറത്തുവിട്ടിരിക്കുന്നത്. പദ്ധതി നടപ്പാക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും പേപ്പർ ഉപഭോഗത്തിൽ ഉണ്ടായ മൊത്തം കുറവ് 82.82 ശതമാനമാണ്. ഫലമായി 269.8 ദശലക്ഷം ഷീറ്റുകൾ ലാഭിക്കാൻ കഴിഞ്ഞു. മൊത്തത്തിൽ, ഈ തന്ത്രം 1.13 ബില്യൺ ദിർഹം, 12.1 ദശലക്ഷം മണിക്കൂർ അധ്വാനം, 32,388 വൃക്ഷങ്ങൾ എന്നിവ ലാഭിക്കാനും കഴിഞ്ഞു. ദുബൈയിലെ പ്രധാന ഡിപ്പാർട്ട്മെൻറുകളെല്ലാം തന്നെ 2020 ഡിസംബറോടെ അവരുടെ പേപ്പർ ഉപഭോഗം 83.86 ശതമാനം കുറച്ചു. ഇത് 232.07 ദശലക്ഷം ഷീറ്റുകൾ ലാഭിക്കാനാണ് സഹായിച്ചത്. മീഡിയം സ്ഥാപനങ്ങൾ അവരുടെ ഉപഭോഗം 76.23 ശതമാനം കുറച്ചുകൊണ്ട് 10.64 ദശലക്ഷം ഷീറ്റുകൾ ലാഭിച്ചു. അതേസമയം, ചെറുകിട സ്ഥാപനങ്ങൾ 77.3 ശതമാനം റിഡക്ഷൻ റേറ്റ് നേടിയതിലൂടെ 27.17 ദശലക്ഷം ഷീറ്റുകൾ ലാഭിക്കാനും കഴിഞ്ഞു.
ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ), ദുബൈ മുനിസിപ്പാലിറ്റി, ദുബൈ സ്പോർട്സ് കൗൺസിൽ, ദുബൈ സ്റ്റാറ്റിസ്റ്റിക്സ് സെൻറർ എന്നിവക്ക് ഇതിനകം 100 ശതമാനം ഡിജിറ്റൽ സ്റ്റാമ്പ് നൽകിയിട്ടുണ്ട്.ഓരോ വർഷവും സാധാരണയായി ഉപയോഗിക്കുന്ന 22.63 ദശലക്ഷം ഷീറ്റുകൾ ദീവ സംരക്ഷിച്ചപ്പോൾ ദുബൈ മുനിസിപ്പാലിറ്റി 20.9 ദശലക്ഷം ഷീറ്റുകളും ദുബൈ സ്പോർട്സ് കൗൺസിൽ 408,623 ഷീറ്റുകളും ദുബൈ സ്റ്റാറ്റിസ്റ്റിക്സ് സെൻറർ 172,129 ഷീറ്റുകളുമാണ് സ്മാർട്ട് പദ്ധതിയിലൂടെ സംരക്ഷിച്ചത്.
ദുബൈ പേപ്പർലെസ് പദ്ധതി വളരെയധികം മുന്നോട്ടു പോയി, സർക്കാർ വാഗ്ദാനം ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും സേവനങ്ങളും ഡിജിറ്റൈസ് ചെയ്യുകയെന്ന പ്രാഥമിക ലക്ഷ്യത്തിലേക്ക് അതിവേഗം മുന്നേറുകയാണെന്ന് സ്മാർട്ട് ദുബൈ അസി. ഡയറക്ടർ ജനറൽ യൂനസ് അൽ നാസർ പറഞ്ഞു. ഈ തന്ത്രം ദുബൈ ഗവൺമെൻറിെൻറ ഡിജിറ്റൽ പരിവർത്തനത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്, മാത്രമല്ല ദുബൈ നഗരത്തെ ഭൂമിയിലെ ഏറ്റവും മികച്ചതും സന്തോഷകരവുമായ നഗരമാക്കി മാറ്റാനുള്ള ശ്രമത്തിെൻറ പ്രധാന ഘടകമാണെന്നും അൽ നാസർ കൂട്ടിച്ചേർത്തു.
2021 ഡിസംബർ 12നകം എല്ലാ സർക്കാർ സ്ഥാപനങ്ങളിലും കടലാസ് പൂർണമായും ഇല്ലാതാക്കാൻ ദുൈബ സർക്കാർ തയാറെടുപ്പ് തുടങ്ങിയതോടെ ഇതിെൻറ കൗണ്ട്ഡൗണും ആരംഭിച്ചു.ദുബൈയുടെ ഡിജിറ്റൽ പരിവർത്തനത്തെ മുന്നോട്ടു കൊണ്ടുപോകാനും 100 ശതമാനം ഡിജിറ്റൽ ചാനലുകൾ വഴി സർക്കാർ സേവനങ്ങൾ നൽകാനും പങ്കെടുക്കുന്ന എല്ലാ സ്ഥാപനങ്ങളും നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കുന്നു.
ഇത് ഗണ്യമായ അളവിലുള്ള കടലാസും മണിക്കൂറുകളുടെ അധ്വാനവും ലാഭിക്കാനും ദുബൈ സർക്കാറിനുള്ള ചെലവു കുറക്കാനും ജനങ്ങൾക്കിടയിൽ സന്തോഷം വളർത്താനും സഹായിക്കുന്നതായും സ്മാർട്ട് ദുബൈ ഗവൺമെൻറ് എസ്റ്റാബ്ലിഷ്മെൻറ് സി.ഇ.ഒ വാസിം ലൂത്ത ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.