സായിദ് വർഷത്തിന് അഭിവാദ്യം ചൊല്ലി അജ്മാൻ
text_fieldsഅജ്മാന് :അജ്മാെൻറ തെരുവുകള്‍ക്ക് മിഴിവേകി ശൈഖ് സായിദിെൻറ ചുമര് ചിത്രങ്ങള്‍. നഗര ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ശൈഖ് ഖലീഫ പാലത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ചുമര് ചിത്രങ്ങള്‍ ഒരുക്കുന്നത്. സായിദ് വര്‍ഷം മുന്‍ നിര്‍ത്തി അജ്മാന് നഗരസഭാ ആസൂത്രണ വിഭാഗമാണ് പദ്ധതി ആവിഷ്കരിക്കുന്നത്.
ഇതിനായി ശൈഖ് ഖലീഫ പാലം ഇൻറർസെക്ഷൻ ഉൾപ്പെടെ മൂന്ന് പ്രധാന സ്ഥലങ്ങളാണ് തെരഞ്ഞെടുത്തത്. പ്രദേശത്തിെൻറ മൂന്ന് വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് ദൃശ്യമാകുന്ന തരത്തിലാണ് ചിത്രങ്ങള്‍ സംവിധാനിച്ചിരിക്കുന്നത്. ‘ഹരിതാഭയില്‍ സായിദ്’എന്ന പ്രമേയത്തില്‍ പ്രമുഖ ചിത്രകാരന് മാജിദ് അഹമദ് സൗദി ഒരുക്കിയ ചിത്രം രാജ്യത്തെ ഹരിതാഭമാക്കുന്നതില്‍ ശൈഖ് സായിദ് വഹിച്ച പങ്ക് അനുസ്മരിപ്പിക്കുന്നതാണ്.
സായിദ് വര്‍ഷത്തെ അനുസ്മരിപ്പിക്കുന്ന ഏറ്റവും വലിയ ചിത്രം മറ്റൊരു കലാകാരനായ റാമി സഖൂയിയാണ്. മൂന്നാമത്തെ ചിത്രമൊരുക്കുന്നത് "മനുഷ്യ ക്ഷേമമാണ് പരമപ്രധാനം"എന്ന തലക്കെട്ടിലുമാണ്. അജ്മാന് നഗരസഭ ചെയര്മാന് ശൈഖ് റാഷിദ് ബിന്‍ ഹുമൈദ് അല്‍ നുഐമിയുടെ നിര്‍ദേശപ്രകാരമാണ് മനോഹരമായ ഈ ചുമര് ചിത്രങ്ങള്‍ ഒരുക്കുന്നതെന്ന് നഗരസഭ അടിസ്ഥാന സൗകര്യ വികസന മേഖല വകുപ്പ് മേധാവി എഞ്ചിനീയര്‍ മുഹമ്മദ് അഹ്മദ് ബിന്‍ ഒമര്‍ അല്‍ മുഹൈരി പറഞ്ഞു. അലങ്കാര വിളക്കുകൾ ഘടിപ്പിക്കുന്നതടക്കമുള്ള മറ്റു സൗന്ദര്യവത്കരണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ശൈഖ് സായിദിെൻറ രൂപ മാതൃകയില്‍ ഈ വര്‍ഷാവസാനം പൂര്‍ത്തിയാകുന്ന തരത്തില്‍ അജ്മാനില്‍ പുതിയ സായിദ് ഒയാസിസ് പാർക്കും നിര്‍മ്മാണം പുരോഗമിക്കുന്നുണ്ട്. അജ്മാനിലെ ട്രാഫിക്ക് സിഗ്നലുകള്‍ക്ക് ശൈഖ് സായിദിെൻറ ചിത്രം നല്കിയതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.