അബൂദബിയിലെ സർക്കാർ ഓഫിസുകൾ സായിദ് സിറ്റിയിലേക്ക് മാറ്റും
text_fields സായിദ് സിറ്റിയുടെ നിർമാണം 2020ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
അബൂദബി: സായിദ് സിറ്റി നിർമാണം പൂർത്തിയാവുന്നതോടെ അബൂദബിയിലെ പ്രധാന സർക്കാർ ഓഫിസുകൾ അവിടേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിനും മുഹമ്മദ് ബിൻ സായിദ് സിറ്റിക്കും ഇടയിലായി നിർമിക്കുന്ന സായിദ് സിറ്റി 2020ൽ പൂർത്തിയാകുമെന്നാണ് കരുതുന്നത്. 45 ചതുരശ്ര കിലോമീറ്ററാണ് സിറ്റിയുടെ വിസ്തൃതി.
അത്യാധുനിക സൗകര്യങ്ങളാണ് സായിദ് സിറ്റിയിൽ ഒരുക്കുന്നത്. നിർമാണം പൂർത്തിയാവുന്നതോടെ മുഴുവൻ സർക്കാർ ഓഫിസുകളും സായിദ് സിറ്റിയിലേക്ക് മാറ്റുമെന്ന് അബൂദബി അർബൻ പ്ലാനിങ് കൗൺസിലിലെ പ്ലാനിങ് ആൻഡ് പോളിസി വകുപ്പ് സീനിയർ പ്ലാനിങ് മാനേജർ ഹമദ് അൽ മുതവ്വ അറിയിച്ചു. നഗരത്തിലെ ഗതാഗത കുരുക്ക് കുറക്കാനും ജനങ്ങൾക്ക് സൗകര്യമായി ഓഫിസുകളിൽ എത്താനും ഇതുവഴി സാധിക്കും. സായിദ് സിറ്റി നിർമാണത്തിെൻറ പ്രാരംഭഘട്ട പ്രവർത്തനങ്ങൾ തുടങ്ങിയതായും മുതവ്വ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.