ഇന്റർനാഷനൽ ബ്രോഡ്കാസ്റ്റിങ് കൺവെൻഷനിൽ പങ്കെടുത്ത് എസ്.ബി.എ
text_fieldsഷാർജ: ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുടെ (എസ്.ബി.എ) പ്രതിനിധി സംഘം ആംസ്റ്റർഡാമിൽ നടന്നുവരുന്ന ഇന്റർനാഷനൽ ബ്രോഡ്കാസ്റ്റിങ് കൺവെൻഷനിൽ പങ്കെടുത്തു. ലോകത്തിലെ പ്രക്ഷേപണ, മാധ്യമ സാങ്കേതികവിദ്യകളിലെ ഏറ്റവും വലിയ എക്സിബിഷനും സമ്മേളനവുമായി കണക്കാക്കപ്പെടുന്ന പരിപാടി സമാപിച്ചു.
ടെലിവിഷൻ ഉപകരണങ്ങളുടെ പ്രക്ഷേപണം, നിർമാണം, ഫോട്ടോഗ്രഫി, റെക്കോഡിങ് സാങ്കേതികവിദ്യകൾ എന്നിവയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ പ്രതിനിധി സംഘം നേരിട്ട് മനസ്സിലാക്കി. ടെലിവിഷൻ, മീഡിയ ബ്രോഡ്കാസ്റ്റിങ് ഉപകരണ സാമഗ്രികൾ നിർമിക്കുന്ന വിദഗ്ധർ, സ്പെഷലിസ്റ്റുകൾ, അന്താരാഷ്ട്ര കമ്പനികളുടെ പ്രതിനിധികൾ എന്നിവരുമായി കൂടിക്കാഴ്ചകളും നടത്തി. ഈ രംഗത്തെ പുതിയ സംഭവവികാസങ്ങൾക്ക് അനുസൃതമായി ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഭാവിപദ്ധതികളിൽ ഈ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിനെക്കുറിച്ചും പ്രതിനിധി സംഘം ചർച്ച ചെയ്തു. 170ഓളം ലോകരാജ്യങ്ങളിൽനിന്നുള്ള ആയിരത്തിലധികം പ്രദർശകരാണ് മേളയിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.