യു.എ.ഇയിലെ 35 വിദ്യാർഥികൾക്ക് ഇന്ത്യയിൽ ഉപരിപഠനത്തിന് സ്കോളർഷിപ്
text_fieldsദുബൈ: പ്രവാസികളുടെ മക്കൾക്ക് ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിൽ ബിരുദതലത്തിൽ ഉപരിപഠനം നടത്തുന്നതിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സ്കോളർഷിപ്പിന് ഇത്തവണ യു.എ.ഇയിൽനിന്ന് 35 പേർ അർഹരായി. വിവിധ രാജ്യങ്ങളിലെ 150 പേർക്കാണ് സ്കോളർഷിപ്.
നിരവധി മലയാളി വിദ്യാർഥികളും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
അബിൻ അജയ കുമാർ, അദാ അശ്വനി ഭട്ട്, അദ്വൈത് വൽസൻ, അഫ്ര സിയാദ്, അഖിൽ അജയ്, അനിരുദ്ധ ഭട്ട്, അനുജ് സുഹാസ്, അറാഫത് ആരിഫ്, ആര്യൻ നിതിൻകുമാർ, അതുൽ ദേവ് അരുൺ, ഓം സഞ്ജീവ് കുമാർ പട്ടേൽ, സെറിൻ സജി, ദേവശങ്കർ മൻജിത്, ഫിസ മുജീബ്, ഹാസൽ മെൻഡോൺസ, ജെറിൻ ജോൺകുട്ടി, ജെഷ്മ ഉല്ലാസ്, ജോഷ്വ ടൗറോ, കാജൽ കുമാരി, കെസിയ സാറാ ജോസഫ്, ഖദീജ ഷബീർ ഹുസൈൻ, ഖുഷി കിഷോർ സോണി, മായങ്ക് സതി, മുഹമ്മദ് അബ്ദുൽ റഹ്മാൻ, നീനു അന്ന ബിജു, നെവിൻ അലക്സ് മാത്യു, ഓം സുരേഷ്, പ്രവീൺ ഭാസ്കർ, സച്ചിൻ ജയദേവ്, സെയ്സുമിത്രറെഡ്ഡി, ശ്രുതി സച്ചിൻ മഹാജൻ, സ്നേഹ ആൻ സന്തോഷ്, ശ്വേത സൂസൻ സെൻ, വിശാഖ് മനോജ് നായർ എന്നിവരാണ് പട്ടികയിൽ യു.എ.ഇയിൽനിന്ന് ഉൾപെട്ടവർ.
എന്താണ് എസ്.പി.ഡി.സി?
പ്രവാസി ഇന്ത്യക്കാർ (എൻ.ആർ.ഐ), ഇന്ത്യൻ വംശജരായ വിദേശ ഇന്ത്യക്കാർ (പി.ഐ.ഒ/ഒ.സി.ഐ) എന്നിവരുടെ മക്കൾക്ക് ഇന്ത്യയിൽ മെഡിക്കൽ ഇതര കോഴ്സുകളിൽ ഉപരിപഠനം നടത്തുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഏർപ്പെടുത്തിയതാണ് 'സ്കോളർഷിപ് പ്രോഗ്രാം ഫോർ ഡയസ്പോറ ചിൽഡ്രൻ' (എസ്.പി.ഡി.സി). എല്ലാ വർഷവും 150 പേർക്കാണ് സ്കോളർഷിപ് നൽകുന്നത്.
സെൻട്രൽ യൂണിവേഴ്സിറ്റികൾ, 'നാക്' എ ഗ്രേഡ് സ്ഥാപനങ്ങൾ, എൻ.ഐ.ടികൾ, സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചർ (എസ്.പി.എ), ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടി) എന്നിവയിൽ പ്രവേശനം നേടുന്നവർക്കാണ് സ്കോളർഷിപ് ലഭിക്കുക. ബഹ്റൈൻ ഉൾപ്പെടെ 69 രാജ്യങ്ങളിൽനിന്നുള്ള പ്രവാസി വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. 12ാം ഗ്രേഡ് അല്ലെങ്കിൽ തത്തുല്യ ഗ്രേഡിൽ ചുരുങ്ങിയത് 60 ശതമാനം മാർക്ക് നേടിയവരായിരിക്കണം അപേക്ഷകർ. ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, പരീക്ഷ ഫീസ്, രജിസ്ട്രേഷൻ ഫീസ്, ഭക്ഷണം ഒഴികെ മറ്റു ചെലവുകൾ എന്നിവയുടെ 75 ശതമാനം വരെ സ്കോളർഷിപ് ലഭിക്കുന്നതാണ് പദ്ധതി.
സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാർഥികൾ 11, 12 ഗ്രേഡുകൾ വിദേശത്തുനിന്ന് പാസായവരായിരിക്കണം. എന്നാൽ, ബഹ്റൈൻ ഉൾപ്പെടെ 17 എമിഗ്രേഷൻ ചെക്ക് റിക്വയേർഡ് (ഇ.സി.ആർ) രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇന്ത്യയിൽ കഴിയുന്ന മക്കൾക്കും അപേക്ഷിക്കാവുന്നതാണ്. ഇവർ അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂനിവേഴ്സിറ്റീസ് (എ.ഐ.യു) അംഗീകാരമുള്ള സീനിയർ സെക്കൻഡറി (10+2) അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. സാധാരണ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നത്. വിശദ വിവരങ്ങൾ https://spdcindia.gov.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.