Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightബി​രു​ദ പ​ഠ​ന​ത്തി​ന്​...

ബി​രു​ദ പ​ഠ​ന​ത്തി​ന്​ പ്ര​വാ​സി മ​ക്ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്

text_fields
bookmark_border
ministry
cancel

ദു​ബൈ: പ്ര​വാ​സി​ക​ളു​ടെ മ​ക്ക​ൾ​ക്ക് ഇ​ന്ത്യ​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ബി​രു​ദ പ​ഠ​ന​ത്തി​ന് ന​ൽ​കു​ന്ന വാ​ർ​ഷി​ക സ്കോ​ള​ർ​ഷി​പ്പി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഓ​രോ രാ​ജ്യ​ത്തെ​യും ഇ​ന്ത്യ​ൻ എം​ബ​സി, കോ​ൺ​സു​ലേ​റ്റ് എ​ന്നി​വ മു​ഖേ​ന​യാ​ണ് സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. ന​വം​ബ​ർ 30 ആ​ണ് അ​വ​സാ​ന തീ​യ​തി. ഈ​വ​ർ​ഷം മു​ത​ൽ മെ​ഡി​ക്ക​ൽ പ​ഠ​ന​ത്തി​നും സ്കോ​ള​ർ​ഷി​പ് ന​ൽ​കും.

ഒ​ന്നാം വ​ർ​ഷ ഡി​ഗ്രി പ​ഠ​ന​ത്തി​ന് പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ്കോ​ള​ർ​ഷി​പ് പ്രോ​ഗ്രാം ഫോ​ർ ഡ​യാ​സ്പോ​റ ചി​ൽ​ഡ്ര​ൻ എ​ന്ന വി​ദ്യാ​ഭ്യാ​സ സ​ഹാ​യം ല​ഭി​ക്കു​ക. വി​ദ്യാ​ർ​ഥി​ക​ൾ 17 നും 21 ​നും ഇ​ട​ക്ക് പ്രാ​യ​മു​ള്ള​വ​രാ​യി​രി​ക്ക​ണം.

പി.​ഐ.​ഒ കാ​ർ​ഡു​ള്ള ഇ​ന്ത്യ​ൻ വം​ശ​ജ​ർ, എ​ൻ.​ആ​ർ.​ഐ സ്റ്റാ​റ്റ​സു​ള്ള ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ, എ​മി​ഗ്രേ​ഷ​ൻ ക്ലി​യ​റ​ൻ​സ് ആ​വ​ശ്യ​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​രു​ടെ മ​ക്ക​ളു​ടെ ഡി​ഗ്രി പ​ഠ​ന​ത്തി​നാ​ണ് സ്കോ​ള​ർ​ഷി​പ്.

പ്ര​തി​വ​ർ​ഷം നാ​ലാ​യി​രം യു.​എ​സ്. ഡോ​ള​ർ അ​ഥ​വാ 3,36,400 രൂ​പ വ​രെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പാ​യി ല​ഭി​ക്കും. ഈ​വ​ർ​ഷം മു​ത​ൽ മെ​ഡി​ക്ക​ൽ പ​ഠ​ന​ത്തി​നും പ​ഠ​ന​സ​ഹാ​യ​മു​ണ്ടാ​കും. എം.​ബി.​ബി.​എ​സ് ര​ണ്ടാം വ​ർ​ഷം മു​ത​ൽ അ​ഞ്ചാം വ​ർ​ഷം വ​രെ​യാ​കും സ്കോ​ള​ർ​ഷി​പ്. വി​ദ്യാ​ർ​ഥി​ക​ളു​ടെ മെ​റി​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും അ​ർ​ഹ​രാ​യ​വ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ക.

പ്ര​വാ​സി​ക​ളാ​യ ര​ക്ഷി​താ​ക്ക​ൾ അ​പേ​ക്ഷ ന​ൽ​കാ​നാ​യി അ​ത​ത് രാ​ജ്യ​ത്തെ എം​ബ​സി​യെ​യോ, ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​നെ​യോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് വി​ദേ​ശ കാ​ര്യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ അ​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GovernmentScholarshipExpatriate ChildrenStudies
News Summary - Scholarship for Expatriate Children for Undergraduate Studies
Next Story