സ്കൂൾ ബസുകളിലും കുട്ടികളെ പഠിപ്പിക്കാമെന്ന് കെ.എച്ച്.ഡി.എ
text_fieldsദുൈബ: സ്കൂൾ ബസുകളിൽ യാത്ര ചെയ്യുന്ന സമയവും കുട്ടികളെ പഠിപ്പിക്കാൻ ഉപയോഗിക്കാമെന്ന് നോളജ് ആൻറ് ഹ്യുമൻ ഡവലപ്മെൻറ് അതോറിറ്റി (കെ.എച്ച്.ഡി.എ.). ദുബൈയിലെ കുട്ടികൾ ദിവവും ശരാശരി 30 മുതൽ 60 വരെ മിനിറ്റുകൾ സ്കൂൾ ബസുകളിൽ ചിലവഴിക്കുന്നുണ്ടെന്നാണ് കണക്ക്.
ഇൗ സമയം ക്രീയാത്മകമായി ഉപയോഗിക്കണമെന്നാണ് നിർദേശം. സ്കൂൾ ബസുകളിൽ യാത്ര ചെയ്യുന്ന കുട്ടികളിൽ 85 ശതമാനവും മറ്റ് യാത്രാ മാർഗങ്ങളെ ആശ്രയിക്കുന്ന കുട്ടികളെക്കാൾ സന്തോഷവാൻമാരാണെന്ന് കെ.എച്ച്.ഡി.എ. അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.
ഇൗ സാഹചര്യം കൂടുതൽ ഫലപ്രദമായി വിനിയോഗിക്കാനാവുമെന്ന് കെ.എച്ച്.ഡി.എ. ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ ഡോ. അബ്ദുല്ല അൽ കറം പറഞ്ഞു. മീന ട്രാൻസ്പോർട്ട് കോൺഗ്രസിൽ പെങ്കടുക്കാൻ എത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. സ്കൂൾ ബസുകളിലെ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് സ്കൂളുകളുമായി ചർച്ചകൾ നടത്തി വരികയാണ്. വിനോദവും വിജ്ഞാനവും ഉൾപ്പെടുന്ന തരത്തിലും പൊതു നിലവാരം മെച്ചപ്പെടുന്ന തരത്തിലുമാണ് നവീകരണം ഉദ്ദേശിക്കുന്നത്. കുട്ടികൾ അറിവ് നേടേണ്ടത് ക്ലാസ് മുറികളിൽ നിന്ന് മാത്രമല്ല, വീട്ടിൽ നിന്ന് പുറപ്പെടുന്നത് മുതലായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
രാവിലെ കുട്ടികൾക്കുണ്ടാകുന്ന മനോഭാവവും വൈകാരിക സ്ഥിതിയുമായിരിക്കും അന്നത്തെ ദിവസം മുഴുവൻ എങ്ങനെയായിരിക്കുമെന്നത് തീരുമാനിക്കുക. ഇത്തരം കാര്യങ്ങൾ മനസിലാക്കാൻ വിവിധ കരിക്കുലങ്ങളിലായി 65000 കുട്ടികൾക്കിടയിൽ കഴിഞ്ഞവർഷം സർവെ നടത്തിയിരുന്നു. 46 ശതമാനം കുട്ടികളാണ് അന്ന് സ്കൂൾ ബസുകളെ ആശ്രയിച്ചിരുന്നത്. 36 ശതമാനം കുട്ടികളെ രക്ഷിതാക്കൾ സ്കൂളുകളിൽ എത്തിക്കുകയും തിരിച്ചുകൊണ്ടുപോവുകയുമായിരുന്നു. പരിസ്ഥിതി സൗഹൃദമാർഗം എന്ന നിലയിൽ സ്കൂൾബസുകളെ ആശ്രയിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം ഒാർമിപ്പിച്ചു.
റോഡിലെ തിരക്ക് കുറക്കാനും കുട്ടികൾക്ക് പരസ്പരം ഇടപഴകാനും ഇതാണ് നല്ലത്. 2017^18 സ്കൂൾ വർഷത്തിൽ പൊതുവിദ്യാലയങ്ങളിലെ 21,363 കുട്ടികളും സ്വകാര്യ സ്കൂളുകളിലെ 122,228 കുട്ടികളും ബസുകളെ ആശ്രയിച്ചിരുന്നു. 6500 ബസുകളാണ് സ്കൂളുകൾക്ക് വേണ്ടി ഒാടുന്നത്. 2020ൽ സ്കൂൾ ബസുകളുടെ എണ്ണം 7,628 ആയും 2030ൽ 14,455 ആയും വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.