സ്കൂൾ തുറക്കൽ: പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തി
text_fieldsഷാർജ: പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിനോടനുബന്ധിച്ച് അൽ ദൈദ് മുനിസിപ്പാലിറ്റി (എ.ഡി.എം) നടത്തിയ 'സ്കൂളുകളിലേക്ക് മടങ്ങുക'കാമ്പയിനിൽ കോവിഡ് നിബന്ധനകളും സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാത്ത അഞ്ചു സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു. സ്റ്റേഷനറി ഉൽപന്നങ്ങൾ, സ്കൂൾ ഉപകരണങ്ങൾ, ബാഗുകൾ, കുട്ടികളുടെ കളിപ്പാട്ടങ്ങൾ എന്നിവ പരിശോധിച്ച് കുറ്റകരമോ അനുചിതമായതോ ആയ ചിത്രങ്ങളും ശൈലികളും വഹിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനാണ് മുനിസിപ്പാലിറ്റിയുടെ സുരക്ഷ, പരിശോധന വകുപ്പ് കാമ്പയിൻ സംഘടിപ്പിച്ചതെന്ന് മാർക്കറ്റ് കൺട്രോൾ ഡിവിഷൻ മേധാവി ഉമർ ഹമീദ് ബിൻ ഉമൈർ അൽ കെത്ബി പറഞ്ഞു. ഓപറേഷൻസ് ഡിപ്പാർട്മെൻറിെൻറ ഹോട്ട്ലൈൻ നമ്പറായ 993ൽ വിളിക്കാനും ഫീഡ്ബാക്കും നിർദേശങ്ങളും നൽകാനും പരാതികൾ റിപ്പോർട്ട് ചെയ്യാനും അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.