Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്​കൂൾ തുറക്കൽ:...

സ്​കൂൾ തുറക്കൽ: ദുബൈയിൽ ആറു ദിവസത്തിനിടെ നടന്നത്​ 35,000 സൗജന്യ കോവിഡ് പരിശോധന

text_fields
bookmark_border
സ്​കൂൾ തുറക്കൽ: ദുബൈയിൽ ആറു ദിവസത്തിനിടെ നടന്നത്​ 35,000 സൗജന്യ കോവിഡ് പരിശോധന
cancel
camera_alt

സ്​കൂൾ തുറക്കലിന്​ മുന്നോടിയായി ഡി.എച്ച്​.എ നടത്തിയ സൗജന്യ കോവിഡ്​ പരിശോധന

ദുബൈ: സ്വകാര്യ വിദ്യാലയങ്ങളിലെ അധ്യാപകരടക്കം 35,000 ജീവനക്കാര്‍ക്ക് സൗജന്യ കോവിഡ് പരിശോധന നടത്തിയതായി ദുബൈ ഹെല്‍ത്ത് അതോറിറ്റി (ഡി.എച്ച്.എ) വ്യക്തമാക്കി. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതി​െൻറ ഭാഗമായി മുന്‍കരുതലെന്ന നിലയില്‍ കെ.എച്ച്​.ഡി.എയുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്.

വിദ്യാര്‍ഥികളുടെയും സ്‌കൂള്‍ ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ദുബൈ സര്‍ക്കാറി​െൻറ നിര്‍ദേശപ്രകാരമാണ് പരിശോധന നടത്തിയത്. ഒമ്പതു​ കേന്ദ്രങ്ങളിലായി ആറു ദിവസം കൊണ്ടായിരുന്നു പരിശോധന. ഫലം 12 മണിക്കൂറിനുള്ളില്‍ തന്നെ നല്‍കിയെന്നും പൊതുജനാരോഗ്യം സംരക്ഷിക്കേണ്ടത്​ തങ്ങളുടെ ഉത്തരവാദിത്തമാണെന്നും ഡി.എച്ച്​.എ അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiUAE Newsgulf newsSchool reopensCovid checks
Next Story