റമദാനിൽ സ്കൂൾ സമയം അഞ്ചു മണിക്കൂറിൽ കൂടരുതെന്ന് നിർദേശം
text_fieldsദുബൈ: റമദാൻ മാസത്തിൽ ദുബൈയിലെ സ്കൂളുകളുടെ പ്രവർത്തന സമയം അഞ്ചു മണിക്കൂറിൽ കൂടരുതെന്ന് ദുബൈ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ) നിർദേശിച്ചു. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച നിർദേശം ദുബൈയിലെ സ്കൂളുകൾക്ക് കെ.എച്ച്.ഡി.എ കൈമാറിയത്.
രക്ഷിതാക്കളുമായി കൂടിയാലോചിച്ചശേഷം സമയം തീരുമാനിക്കുമെന്ന് വിവിധ സ്കൂൾ പ്രിൻസിപ്പൽമാർ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്കുമുമ്പ് ക്ലാസുകൾ അവസാനിപ്പിക്കുന്ന നിലവിലെ സാഹചര്യം തുടരും. തിങ്കൾ മുതൽ വ്യാഴം വരെ പരമാവധി അഞ്ചു മണിക്കൂറായി ക്ലാസുകൾ നിജപ്പെടുത്തും.
മാർച്ച് 23ന് റമദാൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുട്ടികളുടെ ഹോംവർക്കുകളും അസൈൻമെന്റുകളും കുറച്ച് വ്രതാനുഷ്ഠാനത്തെ പരിഗണിച്ചുള്ള സംവിധാനമായിരിക്കും സ്കൂളുകളിൽ ഏർപ്പെടുത്തുക. മറ്റു എമിറേറ്റുകളിലും അടുത്ത ദിവസങ്ങളിൽ സമാന നിർദേശം പുറപ്പെടുവിച്ചേക്കും. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും നീക്കിയ പശ്ചാത്തലത്തിൽ സ്കൂളുകളിൽ റമദാനുമായി ബന്ധപ്പെട്ട പരിപാടികളും ആക്ടിവിറ്റികളും കൂടി ഉണ്ടായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.